മാല പൊട്ടിച്ച കർണാടകക്കാരിയെ സാരിയിൽ പിടിച്ചുനിർത്തി വീട്ടമ്മ

malappuram-saroja
SHARE

ബസിൽ കയറുന്നതിനിടെ മാല പൊട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച കർണാടക സ്വദേശിനിയെ വീട്ടമ്മ തന്നെ പിടികൂടി. കർണാടക കോലാറിലെ സരോജ(50)മാണ് പിടിയിലായത്. മൊടപ്പൊയ്ക കോട്ടേക്കാട്ടിൽ ശാരദ (60) യുടെ മൂന്നേകാൽ പവന്റെ മാലയാണ് പൊട്ടിച്ചത്. മാല കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിച്ച സരോജത്തിന്റെ സാരിയിൽ ശാരദ പിടിച്ചു. മാല തിരിച്ചു വാങ്ങിയതിനു ശേഷം സരോജത്തെ വിടാതെ പിടിച്ചുനിർത്തി. ഇതിനിടയിൽ ബസിലെ മറ്റു യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു.

നല്ല വസ്ത്രങ്ങൾ ധരിച്ച് ഒരുങ്ങി ബസിൽ യാത്ര ചെയ്തു കവർച്ച നടത്തുകയാണ് സരോജത്തിന്റെ രീതി. എടക്കരയിൽ തന്നെ ഇതിനകം പത്തിലധികം കവർച്ച നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വടകര സ്റ്റേഷനിലും ഇവർക്കെതിരെ കേസുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ്. പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ എസ്ഐ വി.അമീറലി എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലമ്പൂർ‍ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

MORE IN KERALA
SHOW MORE
Loading...
Loading...