കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി; തിരച്ചിൽ തുടരുന്നു

death
SHARE

ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. കടയ്ക്കാവൂര്‍ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളും വക്കം സ്വദേശികളുമായ ഹരിചന്ദ്, ദേവനാരായണന്‍ എന്നിവരെയാണ് കാണാതായത്. മല്‍സ്യത്തൊഴിലാളികളുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. 

രാവിലെ ഒമ്പതുമണിയോടെ മുതലപ്പൊഴിയില്‍ കുളിക്കാനിറങ്ങിയ കടയ്ക്കാവൂര്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥികളെയാണ് തിരയെടുത്തത്. എട്ടുപേരടങ്ങുന്ന സംഘമായെത്തിയ വിദ്യാര്‍ഥികളില്‍ മൂന്ന് പേര്‍ കുളിക്കാനിറങ്ങി. ഇവരില്‍ ഗോകുലിനെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. 

മുതലപ്പൊഴി ഭാഗത്ത് അപകടങ്ങള്‍ പതിവാണെങ്കിലും നടപടികൊളൊന്നുമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.  കഴിഞ്ഞ നാലുമാസങ്ങള്‍ക്കിടെ അഞ്ചുപേരുടെ ജീവനാണ് ഇവിടെ വിവിധ അപകടത്തില്‍ നഷ്ടമായത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...