'ഇനി വരിക വിനോദേട്ടന്റെ ജയമാഘോഷിക്കാൻ'; വോട്ടിനൊപ്പം പാട്ടുംപാടി രമ്യ

remya
SHARE

യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ.വിനോദിന് വോട്ട് അഭ്യര്‍ഥിച്ച് രമ്യാ ഹരിദാസ് കൊച്ചിയില്‍. കലൂരിലെ കുന്നംകുളം ചാരിറ്റബിള്‍ ട്രസ്റ്റില്‍ എത്തിയാണ്  രമ്യ വോട്ടഭ്യര്‍ഥിച്ചത്. വോട്ടിനൊപ്പം മടിയില്ലാതെ രമ്യ പാട്ടുംപാടി.

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കുന്നംകുളം. കുന്നംകുളത്തു നിന്ന് കൊച്ചിയിലെത്തി വ്യാപാരം നടത്തുന്നവര്‍ ചേര്‍ന്ന് രൂപീകരച്ചതാണ് കലൂരിലെ കുന്നംകുളം ചാരിറ്റബിള്‍ ട്രസ്റ്റ്,  ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വോട്ടഭ്യര്‍ഥനയുമായി രമ്യാഹരിദാസ് ഇവിടെ വന്നിരുന്നു

ഇത്തവണ ടി.ജെ.വിനോദിനുവേണ്ടി വോട്ട് അഭ്യാര്‍ഥിക്കാന്‍ വന്ന രമ്യക്ക് ഉറപ്പാണ് വിനോദ് മികച്ച ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കുമെന്ന്. രമ്യയെ കാണുന്നവരെല്ലാം മറക്കാതെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.  കൊച്ചിയിലെ കുന്നംകുളത്തുകാരും അത് ചോദിച്ചു. ഒരു പാട്ട് പാടുമോ എന്ന്...?മടിക്കാതെ രമ്യ പാടി

MORE IN KERALA
SHOW MORE
Loading...
Loading...