പിറവം വലിയ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറാൻ നിർദേശം

hc
SHARE

പിറവം വലിയ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറാൻ ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ നിർദേശം. മതിയായ പൊലിസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. പള്ളിയില്‍ സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാന്‍ പോലിസ് സംരക്ഷണം ഒരുക്കണമെന്ന ഓര്‍ത്തഡോക്സ് സഭയുടെ ഹരജിയാണ്  ഹൈക്കോടതി പരിഗണിച്ചത്.  പള്ളിയുടെ നിയന്ത്രണം ജില്ലാ കലക്ടറെ ഏൽപ്പിച്ച് കോടതി നേരത്തെ ഉത്തരവായിരുന്നു. കോടതി അനുമതിയോടെ ഓർത്തഡോക്സ് സഭ ഞായറാഴ്ച കുർബാനയും നടത്തി.  ഇടവകാംഗങ്ങൾക്ക് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാമെന്നും  മൃതദേഹങ്ങൾ സംസ്കരിക്കാൻ വേണ്ട സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...