ഫ്ലാറ്റുടമകൾക്കുള്ള നഷ്ടപരിഹാരവിതരണം; സമിതിയുടെ ആദ്യ യോഗം ചേർന്നു

flat
SHARE

മരടിലെ ഫ്ലാറ്റുടമകൾക്കു നഷ്ടപരിഹാരവിതരണത്തിന് സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു.  നഷ്ടപരിഹാരത്തിന് അർഹരായവരുടെ  ആദ്യ പട്ടിക സർക്കാർ സമിതിക്ക് കൈമാറി.  അതിനിടെ, മരട് പഞ്ചായത്ത്‌ ആയിരിക്കെ ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകിയ സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു . 

മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, പൊതുമരാമത്ത് മുൻ ചീഫ്എ ൻജിനിയർ ആർ.മുരുകേശൻ എന്നിവ അടങ്ങുന്നതാണ് സമിതി. ഫ്ലാറ്റ് പൊളിക്കുന്നതിന് ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാർ സമിതി ക്ക് മുൻപാകെ എത്തി രേഖകൾ  കൈമാറി.  ഇതോടൊപ്പം നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടികയും കൈമാറി.  ഉടമസ്ഥാവകാശ രേഖകളും,  വിലയാധാര രേഖകളോ ഉള്ള 241 പേരാണ് ആദ്യ പട്ടികയിൽ ഉള്ളത്. 54 ഫ്ലാറ്റുകൾ ഇപ്പോഴും നിർമാതാക്കളുടെ പേരിലാണ്.  30ഓളം ഫ്‌ളാറ്റുകളുടെ രേഖകൾ ഒന്നും ഇത് വരെ നഗരസഭയിൽ ഹാജരാകിട്ലയിട്ടില്ല.  

ഈ രേഖകൾ പരിശോധിച്ചാവും നഷ്ടപരിഹാരം സംബന്ധിച്ച സമിതി തീരുമാനം.  അതിനിടെ മരട് പഞ്ചായത്ത്‌ ആയിരിക്കെ ഈ ഫ്ലാറ്റുകൾക്ക് നിർമാണഅനുമതി നൽകിയ സെക്രട്ടറി muhaമ്മദ് അഷ്‌റഫഇനെ ക്രൈം ബ്രാഞ്ച് സംഘം തൃപ്പൂണിത്തുറയിൽ ചോദ്യം ചെയ്തു. ഫ്ലാറ്റുകൾ പൊളിക്കുന്നത്തിനുള്ള വിദഗ്‌ദ എഞ്ചിനീയർ S.B.സർവാതെ നാളെ കരാർ കമ്പനികളുമായി കൂടിക്കാഴ്ച നടത്തും.

MORE IN KERALA
SHOW MORE
Loading...
Loading...