മണിക്കൂറുകളുടെ ആശങ്ക; 3 ലക്ഷവും വിദ്യാർഥിയെയും കാണാതായി; പിന്നീട്

boy-note-missing
SHARE

വീട്ടിൽ നിന്നു കാണാതായ വിദ്യാർഥിയെ മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് ഒടുവിൽ എറണാകുളത്തെ സ്വകാര്യ ഷോപ്പിങ് മാളിൽ നിന്നു കണ്ടെത്തി. ഏറ്റുമാനൂരിലെ വ്യാപാരിയുടെ മകനെ (15) ആണ് ബുധൻ പുലർച്ചെ മുതൽ കാണാതായത്. തോക്കു ചൂണ്ടി ഒരു സംഘം തട്ടിക്കൊണ്ടു പോയെന്നും തിരുവനന്തപുരത്ത് എത്തി 15 ലക്ഷം രൂപ നൽകിയില്ലെങ്കിൽ തന്നെ കൊലപ്പെടുത്തുമെന്നും കത്തെഴുതി മേശപ്പുറത്തു വച്ചശേഷം ബാഗും വീട്ടിൽ ഇരുന്ന 3 ലക്ഷം രൂപയുമായി സൈക്കിളിൽ യാത്ര തിരിച്ച വിദ്യാർഥിയെ കണ്ടെത്തുന്നതിനായി പൊലീസും നാട്ടുകാരും പരക്കം പാഞ്ഞു.

നഗരത്തിലെ സിസിടിവി പരിശോധിച്ചപ്പോൾ പുലർച്ചെ സൈക്കിളിൽ എംസി റോഡിലൂടെ എറണാകുളം ഭാഗത്തേക്കു വിദ്യാർഥി പോകുന്നതു കണ്ടു. പിന്നീട് ആപ്പാഞ്ചിറ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലെ സിസിടിവി പരിശോധനയിലും വിദ്യാർഥിയെ കണ്ടെത്തി. ഒരു മാസം മുൻപ് കുടുംബസമേതം എറണാകുളത്തെ ഷോപ്പിങ് മാളിൽ പോയ വിവരം വിദ്യാർഥിയുടെ പിതാവു പൊലീസിനോടു പറയുകയും ചെയ്തു. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ എ.ജെ തോമസ് ഷോപ്പിങ് മാൾ അധിക‍ൃതരുമായി ബന്ധപ്പെട്ടു.

വൈകിട്ട് ഷോപ്പിങ് മാളിലെ ഫുഡ് കോർട്ടിൽ ഭക്ഷണം കഴിക്കുന്ന വിദ്യാർഥിയെ അധികൃതർ കണ്ടെത്തിയതോടെ പൊലീസിനും ബന്ധുക്കൾക്കും നാട്ടുകാർക്കും ആശ്വാസമായി. പരീക്ഷയിൽ മാർക്കു കുറയുമെന്ന ഭയത്താലാണ് വിദ്യാർഥി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...