‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ മഴവിൽ മനോരമയിൽ; ഓഡീഷന്‍ തുടങ്ങി

kodeeswaran
SHARE

മഴവില്‍ മനോരമയുടെ ഏറ്റവും പുതിയ റിയാലിറ്റി ഷോയായ നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടിയുടെ ഓഡീഷന്‍ കോഴിക്കോട്ട് നടന്നു. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഓഡീഷന്‍ വരും ദിവസങ്ങളില്‍ നടക്കും.

എസ്.എം.എസ്സിലൂടെയും മനോരമ മാക്സ് ആപ്പിലൂടെയുമുള്ള ചോദ്യങ്ങള്‍ക്ക് ശരിയുത്തരങ്ങള്‍ നല്‍കിയവരെയാണ് ഓഡീഷന്‍സിന് ക്ഷണിച്ചിട്ടുള്ളത്. കോഴിക്കോടാണ് കഴിഞ്ഞ രണ്ട് ദിവസമായി ചടങ്ങുനടന്നത്. കൊച്ചിയിലും, തിരുവനന്തപുരത്തും വരും ദിവസങ്ങളില്‍ നടക്കും. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ഹോട്ട്സീറ്റിലേക്കെത്താന്‍ അവസരമുള്ളത്. ഒരുകോടി രൂപയാണ് സമ്മാനത്തുക

അറിഞ്ഞൊരുത്തരം പുതിയൊരു തുടക്കം എന്ന ആശയമാണ് പരിപാടി മുന്നോട്ട് വെക്കുന്നത്. നടന്‍ സുരേഷ് ഗോപി അവതാരകനായെത്തുന്ന നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ വരും ദിവസങ്ങളില്‍ മഴവില്‍ മനോരമ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. 

MORE IN KERALA
SHOW MORE
Loading...
Loading...