കൈപൊള്ളി കൂടത്തായിയിലെ രാഷ്ട്രീയ നേതാക്കൾ; ദുരൂഹത

koodathai-murder-jolly-new-1
SHARE

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുമായി ബന്ധപ്പെട്ടു ചില രാഷട്രീയ നേതാക്കളുടെ പേരുകളും ഉയർന്നു വന്നതോടെ പ്രാദേശിക രാഷ്ട്രീയവും കലങ്ങിമറിയുന്നു.  ജോളി തയാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സിപിഎം കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി മനോജാണ് കേസിലെ ആദ്യ രാഷ്ട്രീയ സാന്നിധ്യം. ഇദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കിയിരിക്കുകയാണ്.

കൂടത്തായി, താമരശ്ശേരി മേഖലയിലെ വിവിധ കക്ഷി നേതാക്കളുടെ പേരുകൾ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുണ്ട്. വ്യാജ ഒസ്യത്ത് തയാറാക്കാൻ ചില രാഷ്ട്രീയക്കാർ സഹായിച്ചതായി അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും പേരു വെളിപ്പെടുത്താത്തതിനാൽ എതിരാളികളെ പ്രതി പട്ടികയിലാക്കി വാർത്തകൾ പ്രചരിപ്പിക്കുന്നവരുമുണ്ട്.

കൂടത്തായിലെ ഒരു രാഷട്രീയ നേതാവ് ജോളിയെ വഴിവിട്ടു സഹായിച്ചെന്ന ആരോപണങ്ങൾ നിക്ഷേധിച്ചെങ്കിലും അന്വേഷണ സംഘത്തിന്റെ കർശന നിരീക്ഷണത്തിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...