വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും പ്രതിഷേധം; ജില്ലാതല ഹോക്കി മത്സരങ്ങള്‍ തടസപ്പെട്ടു

hokeyissue
SHARE

വിദ്യാര്‍ഥികളുടേയും കായികാധ്യാപകരുടേയും പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചിയില്‍ നടക്കുന്ന എറണാകുളം ജില്ലാതല ഹോക്കി മത്സരങ്ങള്‍ തടസപ്പെട്ടു. മത്സരിക്കാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചതെന്നാണ് ആരോപണം. എന്നാല്‍ സംസ്ഥാന വ്യാപകമായി കായികാധ്യാപകര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് മത്സരങ്ങള്‍ തടസപ്പെടുത്തുന്നതെന്നാണ് സംഘാടകരുടെ വിശദീകരണം.

ജവഹര്‍ലാല്‍ നെഹ്റു ജില്ലാ, സബ്് ജില്ലാ തല ഹോക്കി മത്സരങ്ങളും, റവന്യൂ സ്കൂള്‍ ഹോക്കി മത്സരങ്ങളുമാണ് കഴിഞ്ഞ രണ്ട് ദിവസമായി എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്നത്. കൊല്ലത്ത് വെള്ളിയാഴ്ച ആരംഭിക്കുന്ന  ജവഹര്‍ലാല്‍ നെഹ്റു സംസ്ഥാന ഹോക്കി ചാംപ്യന്‍ഷിപ്പിനും എറണാകുളം ജില്ലാ ടീമിനെ കണ്ടെത്തേണ്ടതും ഈ മത്സരത്തില്‍ നിന്നാണ്. മത്സരാര്‍ഥികള്‍ക്ക് വിശ്രമിക്കാനുള്ള അവസരം പോലും നല്‍കാതെയാണ് തുടര്‍ച്ചയായുള്ള മത്സരങ്ങള്‍ ക്രമീകരിച്ചതും. സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത ആളുകളെയാണ് ഒാഫിഷ്യലുകളായി നിയമിച്ചിരിക്കുന്നതും. ഇതെല്ലാമാണ് രണ്ടാം ദിനത്തിലെ മത്സരങ്ങള്‍ പ്രതിഷേധത്തില്‍ കലാശിക്കാന്‍ കാരണമായും.

റവന്യൂ ജില്ലാ സ്കൂള്‍ ഹോക്കി മത്സരത്തിനെത്തിയ കുട്ടികളും കടുത്ത സമ്മര്ദത്തോടെയാണ് മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. കുടിവെള്ളം പോലും കിട്ടിയില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.

എന്നാല്‍ കായികാധ്യാപകര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന് പുന്തുണയുമായാണ് സമരക്കാര്‍ സെന്റ് ആല്‍ബര്‍ട്്സിലെത്തിയതെന്നും മത്സരങ്ങള്‍ തടസപ്പെടുത്തുന്നതെന്നും സംഘാടകര്‍ ആരോപിക്കുന്നു

MORE IN KERALA
SHOW MORE
Loading...
Loading...