'അപവാദം പറയിപ്പിക്കാതെ വിവാഹം കഴിച്ചൂടെ എന്ന് ചോദിച്ചു': സിലിയുടെ സഹോദരൻ

sili-sister-09
SHARE

സിലിയുടെ സഹോദരന്റെ നിർബന്ധത്തിനു വഴങ്ങിയാണു താൻ ജോളിയെ വിവാഹം കഴിച്ചതെന്ന ഷാജുവിന്റെ ആരോപണം തള്ളി സിലിയുടെ സഹോദരൻ സിജോ സെബാസ്റ്റ്യൻ. സിലിയുടെ മരണശേഷം ഷാജുവും ജോളിയും തമ്മിൽ അതിരുവിട്ട അടുപ്പം പുലർത്തുന്നതു നാട്ടിൽ സംസാരവിഷയമായിരുന്നു.

നാട്ടുകാരെക്കൊണ്ട് അപവാദം പറയിപ്പിക്കാതെ വിവാഹം കഴിച്ചുകൂടേ എന്നു ചോദിക്കുക മാത്രമാണു ചെയ്തതെന്നു സിജോ പൊലീസിനോടു പറഞ്ഞു. സിജോയെയും സഹോദരി സ്മിതയെയും മറ്റൊരു ബന്ധുവിനെയും ഇന്നലെ വിളിച്ചുവരുത്തിയ അന്വേഷണസംഘം നാലു മണിക്കൂറോളം ചോദ്യം ചെയ്തു.

സിലിക്കു ഷാജുവിന്റെ വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഷാജുവിന്റെ ചില ബന്ധുക്കളുടെ പെരുമാറ്റം സംബന്ധിച്ചു പരാതികളുണ്ടായിരുന്നെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. മരണസമയത്തു തന്നെ അവിടെയെത്തിച്ചതു ജോളിയുടെ തന്ത്രപരമായി നീക്കമായിരുന്നെന്നു കരുതുന്നതായി സിജോ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

കൂടത്തായി കൊലപാതക പരമ്പരയിൽ മന്ത്രവാദിക്കും പങ്കെന്ന് സൂചനകൾ. റോയിയുടെ വസ്ത്രത്തിന്റെ കീശയിൽ നിന്ന് മന്ത്രവാദിയുടെ കാർഡ് കിട്ടിയതോടെയാണ് അന്വേഷണം ഈ വഴിക്കും പുരോഗമിക്കുന്നത്. മന്ത്രവാദി നൽകിയ പൊടി സിലിക്ക് കൊടുത്തിരുന്നുവെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തു. കട്ടപ്പന സ്വദേശിയാണ് മന്ത്രവാദിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 

ജോളിക്ക് മൂന്ന് മൊബൈൽ ഫോണുകൾ ഉള്ളതായി ഭർത്താവ് ഷാജു. ഈ ഫോണുകൾ തന്റെ കയ്യിൽ ഇല്ല. ഇതിൽ നിർണായക തെളിവുകൾ ഉണ്ടായേക്കാമെന്നും ഷാജു മനോരമ ന്യൂസിനോട് െവളിപ്പെടുത്തി. ജോളിയെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ട് മുമ്പ് വരെ ഉപയോഗിച്ചിട്ടുണ്ട്. ഇത് അടുത്ത സുഹൃത്തുക്കളുടെ കയ്യിൽ ഉണ്ടാകാമെന്നും ഷാജു പറഞ്ഞു

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...