മോട്ടോര്‍വാഹന പിഴത്തുക കുറയ്ക്കുന്നതില്‍ അനിശ്ചിതത്വം; ഗതാഗതനിയമ ലംഘനങ്ങള്‍ തകൃതി

law-no-action-01
SHARE

മോട്ടോര്‍വാഹന പിഴത്തുക കുറയ്ക്കുന്നതില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ നിരത്തുകളില്‍ ഗതാഗതനിയമ ലംഘനങ്ങള്‍ തകൃതി. പിഴത്തുക കുറയ്ക്കാന്‍ തീരുമാനിച്ചെങ്കിലും ഇത് സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി ഇതുവരെ ഒപ്പിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതും തടസമായിട്ടുണ്ട്.

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് പിഴത്തുക കുറയ്ക്കാന്‍ ആലോചിച്ചത്. തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവില്‍ തുക കുറയ്ക്കാന്‍ തീരുമാനിച്ചെങ്കിലും ഒന്നരയാഴ്ചയായി ഫയല്‍ മുഖ്യമന്ത്രിയുടെ ഒാഫിസിലാണ്. വിദേശത്തായ മുഖ്യമന്ത്രി അടുത്തദിവസം വരുമെങ്കിലും അവധി ദിവസം കഴിയാതെ ഇനി തീരുമാനമെടുക്കാനാകില്ല. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റ ചട്ടം നിലവില്‍ വന്നതും തടസമായി. വാഹനപരിശോധന പുനരാംഭിക്കാന്‍ നിര്‍ദേശിച്ചെങ്കിലും ഏത് പിഴ ഈടാക്കണമെന്ന് വ്യക്തതയില്ലാത്തതിനാല്‍ പൊലീസോ മോട്ടോര്‍വാഹനവകുപ്പോ പരിശോധനയ്ക്കിറങ്ങുന്നില്ല.‌ നിരീക്ഷണ ക്യാമറകളില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ക്ക് പോലും തുടര്‍ നടപടിയെടുക്കാന്‍ കഴിയാത്ത സ്ഥിതി. ഇതോടെ നിരത്തുകളില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി തോന്നും പടിയാണ് വാഹനങ്ങളുടെ കുതിപ്പ്.

MORE IN KERALA
SHOW MORE
Loading...
Loading...