കാലികളെ കുത്തിനിറച്ച് കടത്ത്; വാഹനം പിടികൂടി; ഇറച്ചി കടത്തു സംഘത്തിന്‍റെ ക്രൂരത

animal
SHARE

പൊളളാച്ചിയില്‍ നിന്ന് കരുനാഗപ്പളളിയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച കന്നുകാലികളെ എസ്പിസിഎ സംഘം മോചിപ്പിച്ചു. ആലുവ അമ്പാട്ടുകാവില്‍ നിന്നാണ് കാലികളെ കുത്തിനിറച്ച വാഹനം പിടികൂടിയത്. കാലികള്‍ ലോറിയില്‍ ഇരിക്കാതിരിക്കാനായി ലോറിയുടെ പ്ലാറ്റ്ഫോമില്‍ മുളകുപൊടിയും വിതറിയായിരുന്നു ഇറച്ചി കടത്തു സംഘത്തിന്‍റെ ക്രൂരത.

ഇരുപത്തിയാറ് കന്നുകാലികളെയും കുത്തിനിറച്ചു വന്ന ലോറിയാണ് ആലുവയ്ക്കടുത്ത് അമ്പാട്ടുകാവില്‍ വച്ച് സൈസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി അധികൃതര്‍ പിടികൂടിയത്. ഒരു മാസം പ്രായമുളള പശുക്കിടാവുകളെയടക്കമാണ് ഇറച്ചിക്കായി അറുക്കാന്‍ പൊളളാച്ചിയില്‍ നിന്ന് എത്തിച്ചത്. പൊളളാച്ചിയില്‍ നിന്ന് കരുനാഗപ്പളളി ചന്തയിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. പതിനാറ് കന്നുകാലികളെ മാത്രം കൊണ്ടുവരാനുളള അനുമതിയാണ് കാലികടത്തു സംഘം ചെക്പോസ്റ്റില്‍ നിന്ന് വാങ്ങിയത്. പിന്നീട് ഒമ്പത് കാലികളെ കൂടി അധികമായി കയറ്റുകയായിരുന്നു. ലോറിക്കുളളില്‍ കാലികള്‍ ഇരിക്കാതിരിക്കാനായി മുളകുപൊടി വിതറിയും ക്രൂരതകാട്ടി.

പാലക്കാട് സ്വദേശികളാണ് കാലികടത്തിന്നു പിന്നില്‍ . ഇവര്‍ക്കെതിെര കേസെടുത്തതായി എസ്പിസിഎ സെക്രട്ടറി പി.കെ.സജീവന്‍ അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...