ആചാരം തെറ്റാതിരിക്കാൻ 'കുട്ടിക്കല്യാണം'; നിയമക്കുരുക്കിൽ ആദിവാസി യുവാക്കൾ

TRIBE-29
SHARE

ആചാരം തെറ്റിക്കാതിരിക്കാൻ വിവാഹം ചെയ്ത് നിയമക്കുരുക്കിലാവുന്ന ആദിവാസി യുവാക്കളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. 18 വയസ് പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചാൽ പീഡനക്കുറ്റവും പോക്സോയും ചുമത്താമെന്നാണ് നിയമം.

ആചാരപ്രകാരം വിവാഹം കഴിയുന്ന പെൺകുട്ടികൾ ഗർഭിണിയാകുന്നതോടെ മാത്രമാണ് ജില്ലകളിലെ ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം അറിയുന്നത്. പെൺകുട്ടികളുടെ ആരോഗ്യം മുൻനിർത്തി ഇവർ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കാറുണ്ട്.കാസർകോട് ജില്ലയിൽ മാത്രം അടുത്തയിടെ നാല് കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ മൂന്നിലും ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഇത്തരത്തിൽ കേസിൽപ്പെടുന്ന യുവാക്കൾക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയും കുറവാണ്. പരമാവധി 20 വർഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്  പത്താം ക്ലാസ് കഴിയുന്നതോടെയുള്ള ഈ 'കുട്ടിക്കല്ല്യാണം'. നിലവിൽ ഇത്തരം കേസുകളിൽ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന ആദിവാസി യുവാക്കൾക്ക് 20 വയസിനും 25 വയസിനും ഇടയിൽ മാത്രമാണ് പ്രായമുള്ളതെന്നും ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ബോധവത്കരണം നടത്തി പ്രായപൂർത്തി വിവാഹം പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ഊരുകളിൽ സംഘടിപ്പിക്കണമെന്നും ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...