പ്രളയാനന്തര അതിജീവനത്തിന് വര മാർഗമാക്കി; ഇതുവരെ സമാഹരിച്ചത് 6 ലക്ഷം

painting
SHARE

പ്രളയാന്തര അതിജീവനത്തിന് ചിത്രം വരയിലൂടെ കൈതാങ്ങാവുകയാണ്  കോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസ് ഹയര്‍സെക്കന്‍ഡറി  സ്കൂളിലെ വിദ്യാര്‍ഥികളും ഒരു കൂട്ടം ചിത്രകാരന്‍മാരും. ഇവര്‍ വരച്ചു നല്‍കിയ ചിത്രങ്ങളിലൂടെ 6 ലക്ഷം രൂപയാണ്  ഇതിനകം സമാഹരിച്ചത്

ഈ കാണുന്ന ചിത്രങ്ങളെല്ലാം ഒരു ദിവസം കൊണ്ട് വരച്ചു തീര്‍ത്തതാണ്. 39 ചിത്രകാരന്‍മാരും  മെഡിക്കല്‍ കോളജ് കാമ്പസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുമാണ് ഇതിനു പിന്നില്‍.പ്രളയത്തില്‍ നിന്നു കരകയറുന്ന കേരളത്തിന് ഒരു കൈതാങ്ങാണ് ലക്ഷ്യം..ചിത്രങ്ങളുടെ വില്‍പനയിലൂടെ ലഭിക്കുന്ന പണം ദുരിതബാധിതര്‍ക്ക് കൈമാറും . പ്രളയകാലത്ത് നന്മയുടെ നല്ല മാതൃക തീര്‍ത്ത നൗഷാദ് എറണാകുളവും ഡയാന ലിസിയും ചേര്‍ന്നു  ആദ്യ വില്‍പ്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

ഇതുവരെ  6 ലക്ഷം രൂപ  വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞു. വീടുകളില്‍ നിന്ന്  രണ്ടുലക്ഷത്തിലധികം രൂപ ശേഖരിച്ചായിരുന്നു കഴിഞ്ഞ പ്രളയകാലത്ത് ഇൗ കുട്ടികള്‍ ദുരിത ബാധിതരെ സഹായിച്ചത് 

MORE IN KERALA
SHOW MORE
Loading...
Loading...