'നിങ്ങൾക്കുമാകാം കോടീശ്വരൻ' മഴവില്‍ മനോരമയില്‍, ആദ്യചോദ്യം ഇന്ന്

kodeeswaran
SHARE

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ ക്വിസ് റിയാലിറ്റി ഷോയുടെ ഏറ്റവും പുതിയ മല്‍സരസീസണ്‍ മഴവില്‍ മനോരമയില്‍ ആരംഭിക്കുന്നു. ഓഡിഷനില്‍ പങ്കെടുക്കാനുള്ള  ആദ്യചോദ്യം ഇന്ന് രാത്രി ഒന്‍പതുമണിക്ക്  പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പ്രശസ്ത നടനും എംപിയുമായ സുരേഷ് ഗോപിയുടെ അവതരണമികവില്‍ ഒട്ടേറെ പുതുമകളോടെയാണ് പുതിയ സീസണിന്റെ വരവ്. തുടര്‍ച്ചയായ ഏഴുദിവസങ്ങളില്‍ ഏഴുചോദ്യങ്ങള്‍ വഴി ഓഡിഷനില്‍ പങ്കെടുക്കാന്‍ ഏഴ് അവസരങ്ങളുണ്ടാകും

ലോകമെങ്ങുമുള്ള ടെലിവിഷന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ക്വിസ് റിയാലിറ്റി ഷോ മഴവില്‍ മനോരമയിലൂടെ  കെട്ടിലും മട്ടിലും മികച്ച മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സീസണില്‍ എത്തുക.  എഴുദിവസങ്ങളിലായി എഴുചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഉത്തരങ്ങള്‍ എസ്എംഎസ് വഴിയും മനോരമമാക്സ് ആപ്പിലൂടെയും രേഖപ്പെടുത്തി പ്രേക്ഷകര്‍ക്ക് ഓഡിഷന്റെ ഭാഗമാകാം. 

റിയാലിറ്റി ഷോ കാണുന്ന പ്രേക്ഷകര്‍ക്ക് മനോരമമാക്സ് ആപ്പിലൂടെ പരിപാടിയുടെ ഭാഗമാകാനും സമ്മാനങ്ങള്‍ നേടാനുമുള്ള അവസരമുണ്ട്.  എപ്പിസോഡിന്റെ സംപ്രേഷണസമയം പ്രേക്ഷകര്‍ക്ക് ഉത്തരങ്ങള്‍ രേഖപ്പെടുത്തി സമ്മാനം നേടാനുള്ള അവസരവും ഇതാദ്യമായാണ്. ചാനലില്‍ ഓരോ ദിവസവും അവതരിപ്പിക്കുന്ന ചോദ്യങ്ങള്‍ അടുത്തദിവസം ദിവസം മലയാള മനോരമ ദിനപത്രത്തിലും പ്രസിദ്ധീകരിക്കും.  മലയാളി കുടുംബസദസുകളുടെ അറിവിനും ആഘോഷത്തിനുമായി. ഞാന്‍ കോടീശ്വരന്‍ ഉടന്‍ എത്തും. കാത്തിരിക്കാം...

MORE IN KERALA
SHOW MORE
Loading...
Loading...