സൈക്കിള്‍ വില്‍പ്പനയും റിപ്പയറിങും; കാര്‍ ഫ്രീ ഡേക്കായി യുവാക്കളുടെ സേവനം

SHARE
bycyle

കാര്‍ ഫ്രീ ഡേ യില്‍ സൈക്കിളുകളുടെ ഉപയോഗം കൂട്ടാനൊരുങ്ങി ഒരുകൂട്ടം ചെറുപ്പക്കാര്‍. സൈക്കിള്‍ ഉപയോഗം വന്‍തോതില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് തടയിടുമെന്നതിനാല്‍ നഗരത്തിന്‍റെ പലഭാഗങ്ങളിലും ഒന്നിച്ച് സൈക്കിള്‍ വില്‍പ്പനയും റിപ്പയറിങും ചെയ്യുകയാണ് ഇവര്‍.  

ഈ സൈക്കിളിന് ഒരു പ്രത്യേകതയുണ്ട്. സാധാരണക്കാര്‍ക്ക് ഇത് ഒാടിക്കാനാവില്ല. കാരണം മറ്റൊന്നുമല്ല. വലത്തോട്ട് ഒടിച്ചാല്‍ ഇടത്തേക്ക് തിരിയുന്ന ഈ സൈക്കിളോടിക്കാന്‍ ചെറുതല്ലാത്ത കഴിവ് വേണം..ഇന്ന് തിരുവനന്തപുരത്ത് പല ഇടങ്ങളിലും പലതരം സൈക്കിളുകള്‍ കാണാം. കാരണം മറ്റൊന്നുമല്ല. ഇന്നാണ് വേള്‍ഡ് കാര്‍ ഫ്രീ ഡേ..കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനമലിനീകരണം നേരിടുന്ന നഗരങ്ങളില്‍ മുന്പ‍ന്തിയിലാണ് തിരുവനന്തപുരം. ലോകരാജ്യങ്ങള്‍ മുഴുവന്‍ ഇന്നേ ദിവസം കാര്‍ ഫ്രീ ഡേ ആയി ആചരിച്ച് പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും നമുക്ക് മാറ്റമൊന്നുമില്ല. ഇങ്ങനെ മോട്ടോര്‍ വാഹനങ്ങള്‍ക്ക് അടിമപ്പെട്ടുപോയവര്‍ക്ക് മാതൃകയാവുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. സൈക്കിളുകളുടെ ഉപയോഗം വന്‍തോതില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് തടയിടുമെന്നതിനാല്‍ നഗരത്തിന്‍റെ പലഭാഗങ്ങളിലും ഒന്നിച്ച് സൈക്കിള്‍ വില്‍പ്പനയും റിപ്പയറിങും ചെയ്യുകയാണ് ഇവര്‍.  ഇത്തരം സംരഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി മേയര്‍ വി.കെ പ്രശാന്തും രംഗത്തുണ്ട്.

പഴയ സൈക്കിളുകള്‍ ശേഖരിച്ച് കേടുപാടുകള്‍ മാറ്റി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട് ഇവര്. ഇതുവരെ എഴുപതോളം സ്കൂളുകളാണ് ഈ പരിപാടിയുടെ ഭാഗമായത്

MORE IN KERALA
SHOW MORE
Loading...
Loading...