മൊബൈൽ അടിച്ചുമാറ്റി; സിസിടിവി വിഡിയോ വൈറലായി; തിരിച്ചേല്‍പ്പിച്ച് തടിയൂരി

mobile-theft-20
SHARE

ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചയാളെ സിസിടിവി ചതിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കുറിപ്പെഴുതിവെച്ച് കള്ളൻ തടിയൂരി. പൊന്നാനിയിലാണ് രസകരമായ സംഭവം അരങ്ങേറിയത്. 

പൊന്നാനിയിലെ പ്രീമിയർ ലാബിൽ കഴിഞ്ഞ ആഴ്ച മെഡിക്കൽ പരിശോധനയ്ക്ക് എത്തിയയാളുടെ സ്കൂട്ടറിൽ നിന്നാണ് യുവാവ് മൊബൈൽ മോഷ്ടിച്ചത്. മൊബൈൽ കാണാതായതിൽ സംശയം തോന്നി ലാബിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തായത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പണിപാളിയെന്ന് ബോധ്യമായതോടെ മോഷ്ടാവ് ഇന്നലെ ലാബിനു തൊട്ടുമുൻപിലുള്ള ഫ്രൂട്സ് സ്റ്റാളിലെ മേശയിൽ ഫോണിനൊപ്പം ‘ഇത് പ്രീമിയർ ലാബിൽ ഏൽപിക്കുക’ എന്ന് കുറിപ്പും എഴുതിവച്ച് തടിതപ്പി.

ഫ്രൂട്സ് സ്റ്റാൾ ഉടമ രാവിലെ കട തുറക്കാനെത്തിയപ്പോൾ ഫോണും   കുറിപ്പും കണ്ടു. ഫോൺ ലാബിൽ ഏൽപിച്ചപ്പോഴാണ് കഴിഞ്ഞയാഴ്ച മോഷണം പോയ മൊബൈൽ ഫോൺ ആണെന്ന് വ്യക്തമായത്.

MORE IN KERALA
SHOW MORE
Loading...
Loading...