വിവാദ വിഷയങ്ങള്‍ പരാമർശിക്കാതെ മുഖ്യമന്ത്രിയുടെ പര്യടനം; പാലായിൽ നാളെ കലാശക്കൊട്ട്

SHARE
pala-pinarayi

രാഷ്ട്രീയവും ശബരിമല ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളും പരാമർശിക്കാതെ രണ്ടാം ദിനവും പാലായിൽ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പര്യടനം. നാലു ദിവസം മാത്രം വോട്ടെടുപ്പിന് അവശേഷിക്കെ പ്രചാരണം ഊർജിതമായി. നാളെയാണ് കലാശക്കൊട്ട്.

ദേശീയ സംസ്ഥാന നേതാക്കളെ ഇറക്കി മുന്നണികൾ പ്രചാരണത്തിൽ മുന്നേറുകയാണ്. രണ്ടാം ദിനം മുത്താലി പഞ്ചായത്തിലായിരുന്നു മുഖ്യമന്ത്രിയുടെ യോഗത്തിന്റെ തുടക്കം. വിവാദ വിഷയങ്ങൾ ഒഴിവാക്കി കാർഷിക മേഖലയുടെ ഉണർവും വികസനവും വിഷയമായി

യു ഡി എഫിന്റെ കാലത്തെ അഴിമതിയായിരുന്നു അടുത്ത വിഷയം. അവസാനം, രണ്ട് വാചകത്തിൽ സ്ഥാനാർഥിക്കു വേണ്ടി വോട്ടഭ്യർഥന. 

അതേസമയം  ജനകീയ വിഷയങ്ങളിൽ നിന്ന് ഇടതു പക്ഷവും മുഖ്യമന്ത്രിയും ഒളിച്ചോടുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ആരോപിച്ചു

വോട്ടെടുപ്പിന് കഷ്ടിച്ച് നാലു ദിവസം മാത്രം ശേഷിക്കെ പരമാവധി നേതാക്കളെ രംഗത്തിറക്കി വോട്ടു പെട്ടിയിലാക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ. മൂന്ന് മുന്നണികളുടെയും കലാശക്കൊട്ട് നാളെയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...