കലാലയ ചരിത്രത്തിലേക്ക് ‘ദയാ ഗായത്രി’യും; യൂണിയനിലെത്തുന്ന ആദ്യ ട്രാന്‍സ്ജെൻഡർ

dayagayathri-web
SHARE

കേരളത്തിലെ കലാലയ ചരിത്രത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥി കോളജ് യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം മഹാരാജാസ് കോളേജിലാണ് എസ്.എഫ്.ഐ പാനലില്‍ കോളേജ് യൂണിയനിലേക്ക് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിയായ ദയാ ഗായത്രി തിരഞ്ഞെടുക്കപ്പെട്ടത്.   

 ക്യാംപസിനകത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ സാഹചര്യങ്ങള്‍ മനസിലാക്കാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനുമാണ് അവരില്‍ നിന്നുതന്നെയുളള പ്രതിനിധിയെ വേണമെന്ന് ആവശ്യമുയര്‍ന്നത്. തുടര്‍ന്നാണ് എസ്.എഫ്.ഐ പാനലില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥി  കേളേജ് യൂണിയനില്‍ തിരഞ്ഞെടുക്കപ്പെട്ടത്.  ദയാ ഗായത്രി യെന്ന ബി.എ രണ്ടാംവര്‍ഷ വിദ്യാര്‍ഥി ക്യാംപസിനകത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ ശബ്ദമായത്. മഹാരാജാസ് കോളേജില്‍ വിവിധ കോഴ്സുകളിലായി  ഒന്‍പത് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളാണ്  പഠിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കുന്നതു വഴി കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകുമെന്നും പഠിക്കാനുളള സാഹചര്യം ഉണ്ടാകുമെന്നും ദയ ഗായത്രി പറഞ്ഞു. 

ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുളള സാഹചര്യമുണ്ടെങ്കിലും  പല അടിസ്ഥാന സൗകര്യങ്ങളും നിലവില്‍ കോളേജില്‍ ഇല്ല. പലപ്പോഴും ഇത് പ്രശ്മനമായി മാറുന്നു. കൂടാതെ ബോധവല്‍ക്കരണക്ലാസുകളമുള്‍പ്പെടെ വിവിധ കാര്യങ്ങള്‍ ഇനി ചെയ്യേണ്ടതുണ്ടെന്നും ദയ പറഞ്ഞു.  

ദയയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നുമാണ് മറ്റ് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ പ്രതികരണം എന്നും കാഴ്ചപ്പാടുകള്‍ മാറ്റിയാണ് മഹാരാജാസ് മുന്നോട്ടുപോയിരിക്കുന്നത്. സമത്വവും സാഹോദര്യവും ചേര്‍ന്ന അന്തരീക്ഷത്തില്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ പുതിയ ചരിത്രം രചിക്കുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...