കോഴിയിറച്ചിക്കൊപ്പം ഫ്രിഡ്ജ് സമ്മാനം; നാട്ടുകാരെ ഞെട്ടിച്ച് വ്യാപാരി; പ്രതിഷേധം

chicken-web
SHARE

ഒരു കിലോ കോഴിയിറച്ചിവാങ്ങിയാല്‍ ഭാഗ്യമുണ്ടെങ്കില്‍ ഫ്രിഡ്ജ് സ്വന്തമാക്കാം. ഒാണത്തിന് കോഴിയിറച്ചിയുടെ കൂടെ ബിരിയാണി അരിയും പച്ചക്കറിയും സൗജന്യമായി കൊടുത്ത വയനാട് തരുവണയിലെ വ്യാപാരി വീണ്ടും നാട്ടുകാരെ ഞെട്ടിക്കുകയാണ്. നറുക്കെടുപ്പിലൂടെ ഫ്രിഡ്ജും മറ്റ് പ്രോത്സാഹനസമ്മാനങ്ങളും  സ്വപ്നം കണ്ട് കോഴി വാങ്ങാന്‍ നാനാഭാഗത്തുനിന്നും ആളുകളെത്തുന്നു. 

ചില്ലപ്പോഴിത് ഭാഗ്യത്തിന്റെ സൈറണായിരിക്കും. കടയില്‍ വന്നവര്‍ പരസ്പരം പറയുകയാണ്.ഇക്കൂട്ടത്തിലെവിടെയോ ഒരു ഫ്രിഡ്ജ് ഒളിച്ചിരിക്കുന്നുണ്ട്. 

ഒരു കിലോ കോഴി വാങ്ങിയാല്‍ തരുവണ ബിസ്മി ചിക്കന്‍ സ്റ്റാളില്‍ നിന്നും ഒരു സമ്മാനകൂപ്പണ്‍ കൂടി കിട്ടും.അത് പൂരിപ്പിച്ച് ബോക്സിലിടണം. ഇരുപത് ദിവസം കൂടുമ്പോഴാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായ ഫ്രിഡ്ജ് കടയുടെ മുന്നില്‍ത്തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.രണ്ടാം സമ്മാനം ഇന്‍ഡക്ഷന്‍ കുക്കറും മൂന്നാമത് ഡിന്നര്‍ സെറ്റുമാണ്.

ഇതോടെ കടയില്‍ തിരക്ക് കൂടി. സമ്മാനം കിട്ടുമെന്ന പ്രതീക്ഷയോടെ കോഴി വാങ്ങുന്നവരുണ്ട്. ദിവസം അഞ്ച് കിന്റല്‍ ഇറച്ചി വിറ്റുപോകുന്നുണ്ടെന്ന് കടയുടമ. ഇതിലും വലിയ സമ്മാനങ്ങള്‍ വരാനിരിക്കുന്നുണ്ടെന്ന് വാഗ്ദാനം.

ഒാണത്തിന് രണ്ടു കിലോ ഇറച്ചി വാങ്ങിയാല്‍ ഒന്നരക്കിലോ ബിരിയാണി അരിയും പച്ചക്കറിയുമായിരുന്നു സൗജന്യം.എന്നാല്‍ ഈ വ്യാപാര തന്ത്രങ്ങള്‍ക്കെതിരെ സമീപത്തെ വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ കച്ചവടം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതെന്നാണ് ആക്ഷേപം.

MORE IN KERALA
SHOW MORE
Loading...
Loading...