ഇടത് സ്ഥാനാര്‍ഥി മികച്ചത്; കേരള കോണ്‍ഗ്രസ് പ്രതിസന്ധി പ്രതീക്ഷിച്ചതെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

francis-george
SHARE

കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി പ്രതീക്ഷിച്ചിരുന്നതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. പി.ജെ.ജോസഫുമായി സഹകരിക്കാന്‍ മടിയില്ല. പാലായില്‍ മല്‍സരിക്കാന്‍ തയാറെടുത്തിരുന്നില്ലെന്നും ഇപ്പോഴത്തെ ഇടത് സ്ഥാനാര്‍ഥി മികച്ചതാണെന്നും ഫ്രാന്‍സീസ് ജോര്‍ജ് പാലായില്‍ പറഞ്ഞു. 

പാലാ ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള കോണ്‍ഗ്രസിലെ ജോസ് കെ.മാണി വിഭാഗം അപ്രസക്തമാകുമെന്ന് കേരള ജനപക്ഷം നേതാവ് പി.സി.ജോര്‍ജ് എം.എല്‍.എ. കേരള കോണ്‍ഗ്രസിലെ പല നേതാക്കളും ജനപക്ഷത്തിന്റെ ഭാഗമാകും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും ജോര്‍ജ് പാലായില്‍ പറഞ്ഞു.  

MORE IN KERALA
SHOW MORE
Loading...
Loading...