മെട്രോയ്ക്കൊപ്പം ഓണമാഘോഷിച്ച് തൈക്കൂടം; മാറ്റ്ക്കൂട്ടി ഗാനമേളയും കലാരൂപങ്ങളും

thykoodam
SHARE

കൊച്ചി മെട്രോയുമായി സഹകരിച്ച് തൈക്കൂടംകാരുടെ ഓണാഘോഷം. നാടന്‍ കലാരൂപങ്ങളും ഗാനമേളയും ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു. പ്രശസ്ത ഗാനരചയിതാവും തൈക്കൂടം നിവാസിയുമായ മങ്കൊമ്പ് ഗോപാലകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. 

വൈറ്റിലയും കടന്ന് തൈക്കൂടത്തേക്ക് എത്തിയ മെട്രോയ്ക്കൊപ്പമാണ് തൈക്കൂടം ഇത്തവണ ഓണമാഘോഷിച്ചത്.   മങ്കൊമ്പ് ഗോപാലകൃഷ്ണനെ കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം.മുഹമ്മദ് ഹനീഷും നടി പൂര്‍ണിമ ഇന്ദ്രജിത്തും ചേര്‍ന്ന് ആദരിച്ചു. കൊച്ചി മെട്രോയ്ക്കായി മങ്കൊമ്പ് ഒരുക്കിയ ഗാനവും പഴയ സിനിമാഗാനങ്ങളും തൈക്കൂടകാര്‍ ചേര്‍ന്ന് അവതരിപ്പിച്ചു.

താളച്ചുവടുകളുമായി തിരുവാതിരകളി. മെയ്യും ആയുധവും ഇഴുകിയൊന്നാകുന്ന പയറ്റിന്റെ ചാരുതയുമായി പുനര്‍ജനി കളരി സ്കൂള്‍. തെന്നല്‍ വയോജന ക്ലബ്ബിന്‍റെ നൃത്തവുമെല്ലാം ആഘോഷത്തിന് മാറ്റുകൂട്ടി. ആഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ എംഎല്‍എമാരായ പി.ടി.തോമസ്, എം.സ്വരാജ് തുടങ്ങിയവര്‍   പങ്കെടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...