ഒാണം വാരാഘോഷത്തിന് ഇന്ന് സമാപനം; സാംസ്കാരിക ഘോഷയാത്ര വൈകീട്ട്

onam-flots
SHARE

തിരുവനന്തപുരത്തെ ഒാണം വാരാഘോഷത്തിന് സാംസ്കാരിക ഘോഷയാത്രയോടെ ഇന്ന് സമാപനം. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ നൂറിലേറെ കലാരൂപങ്ങളും ഏഴുപത്തഞ്ച് നിശ്ചലദൃശ്യങ്ങളും അണിനിരക്കും. വൈകുന്നേരം അഞ്ചിന് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഘോഷയാത്രയ്ക്ക് പച്ചക്കൊടി കാട്ടും.

തല്ഥാനത്തെ ഒാണാഘോഷത്തിന്റെ മുഖമുദ്രയാണ് ഘോഷയാത്ര.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ഗോത്ര, നാടോടി, ക്ളാസിക്കല്‍ കലാരൂപങ്ങളും, ഇതര സംസ്ഥാനങ്ങളിലെ സാംസ്കാരികത്തനിമ വെളിവാക്കുന്നനൂറിലേറെ കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിചേരും. വിവിധ ആശയങ്ങള്‍ വ്യക്തമാക്കുന്ന എഴുപത്തഞ്ച് നിശ്ചല ദൃശ്യങ്ങളും കാഴ്ചവിരുന്നാകും. ഇവയില്‍ പത്ത് നിശ്ചലദൃശ്യങ്ങള്‍ എത്തുന്നത് ബാലരാമപുരത്ത് നിന്ന്. ആര്‍ട്ടിസ്റ്റ് സി ബി ജിനന്‍റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചുകലാകാരന്മാര്‍ മിനുക്കുപണികളിലാണ്.

പ്രകൃതിക്ക് അനുയോജ്യമായ രീതിയിലുളള വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണം. പ്രളയം പശ്ചാത്തലമാക്കിയുളളതാണ് റവന്യൂ വകുപ്പിന്റെ ആവിഷ്കാരം . മരങ്ങള്‍, പക്ഷികള്‍ വളളം തുടങ്ങി വിവിധ രൂപങ്ങള്‍ ഒരുങ്ങികഴിഞ്ഞു. വിജിലന്‍സ്, വനിതകമ്മിഷന്‍, കെടിഡിസി, ലൈഫ് മിഷന്‍ തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുടെ നിശ്ചലദൃശ്യങ്ങളും ഇവിടെ പൂര്‍ത്തിയാകുന്നു. മാനവീയം വീഥിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടക്കമിടുന്ന ഘോഷയാത്ര രാത്രി ഏഴിന് കിഴക്കേക്കോട്ടയില്‍ സമാപിക്കും.ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തില്‍ ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

MORE IN KERALA
SHOW MORE
Loading...
Loading...