തലയിലെ രക്തക്കുഴലുകള്‍ പൊട്ടും; എല്ലു പൊട്ടി തലക്കുള്ളിലേക്ക് കയറും: ഹെല്‍മറ്റ് ധരിക്കൂ

helmet-re
SHARE

നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും പിഴത്തുക കൂട്ടിയിട്ടും ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ നിരവധിയാണ്. ഹെല്‍മറ്റ് എന്തിന് ധരിക്കണം.? ഹെല്‍മെറ്റ് ധരിക്കാതെ അപകടത്തില്‍പെട്ടാല്‍ എന്താണ് സംഭവിക്കുക?. എന്നൊക്കെ വിശദമാക്കുകയാണ് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. ഹാറൂണ്‍ എം.പിള്ള. വിഡിയോ കാണുക.

കൊച്ചി നഗരത്തിലെ റോഡുകളിലൂടെ ഒരു തവണ സഞ്ചരിച്ചപ്പോള്‍ കണ്ട ദൃശ്യങ്ങളാണിത്. തിരക്കേറിയ റോഡുകളിലും ചെറുവഴികളിലുമെല്ലാം ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയുന്ന നിരവധി ഇരുചക്രവാഹന യാത്രക്കാര്‍. നിയമം കര്‍ശനമാക്കിയിട്ടും ..പിഴത്തുക വര്‍ധിപ്പിച്ചിട്ടും ഒരു മാറ്റവും ഇല്ല. കൊച്ചിയില്‍ മാത്രമല്ല കേരളത്തില്‍ എല്ലായിടത്തും ഇതു തന്നെയാണ് കാഴ്ച. അതുകൊണ്ട് ഹെല്‍മറ്റ് ധരിക്കാത്തവരുടെ അറിവിലേക്കാണ് ഇത്. അപകടത്തില്‍പ്പെട്ടാല്‍ തലയ്ക്ക് എന്ത് സംഭവിക്കും ഡോ.ഹാറൂണ്‍ പറയുന്നു.

മുടിയുടെ സ്റ്റൈല്‍ പോകും... തലയ്ക്ക് ചൂടുകൂടും തുടങ്ങി വിവിധ കാരണങ്ങള്‍ പറഞ്ഞ് ഹെല്‍മറ്റ് ഒഴിവാക്കുന്നനര്‍ നിരവധിയാണ്. ഹെല്‍മറ്റ് ധരിച്ച് അപകടത്തില്‍പ്പെടുന്നതും ഹെല്‍മെറ്റ് ധരിക്കാതെ അപകടത്തില്‍പ്പെടുന്നതും എങ്ങനെ താരതമ്യം ചെയ്യാം.

ഹെല്‍മറ്റ് ഉപേക്ഷിച്ചെന്നു മാത്രമല്ല നാല് പേര്‍വരെ ഒരു ബൈക്കില്‍ യാത്ര ചെയ്യുന്നതും ഞങ്ങള്‍ കണ്ടു.

ഹെല്‍മറ്റ് ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നവരില്‍ ഏറെയും പറയുന്ന ഒരു കാരണം ഭാരക്കൂടുതല്‍ ആണ്

നിയമത്തിന് പുല്ലുവില കല്‍പിച്ച് ഹെല്‍മറ്റ് ഇടാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബൈക്ക് ഓടിക്കുന്നവരും ഉണ്ട്. ഇങ്ങനെ
പൊലീസില്‍ നിന്ന് രക്ഷപ്പെടാനായി മാത്രം ഹെല്‍മറ്റ് ധരിക്കുന്നവരോട് ഡോക്ടര്‍ പറയുന്നുമുണ്ട്. അപ്പോള്‍ കാര്യം.. നിസാരമാണ് ഹെല്‍മറ്റിനോട് മടികാണിക്കുന്നവര്‍ ഇനിയെങ്കിലും ഹെല്‍മറ്റ് ധരിക്കുക.

MORE IN KERALA
SHOW MORE
Loading...
Loading...