1980ൽ ജനിച്ചവരെ ഗൂഗിളിൽ തിരഞ്ഞപ്പോൾ ബിജെപി; നിർമലയെ ട്രോളി സന്ദീപാനന്ദഗിരി

sandeepanandagiri-13
SHARE

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഓട്ടോമൊബൈൽ രംഗത്തെ മാന്ദ്യത്തിന് കാരണം യുവാക്കൾ ഓൺലൈൻ ടാക്സി സേവനങ്ങൾ ഉപയോഗിക്കുന്നതാണെന്ന കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ നിരവധി ട്രോളുകളുണ്ടായിരുന്നു. ഇപ്പോഴിതാ സ്വാമി സന്ദീപാനന്ദഗിരിയും മന്ത്രിയെ ട്രോളി എത്തിയിരിക്കുകയാണ്. 

1980 കളില്‍ ജനിച്ചവരെ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയത് ബി.ജെ.പി ആണെന്ന മറുപടിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ട്രോള്‍. ബി.ജെ.പി രൂപീകൃതമായ വര്‍ഷം ഏതെന്ന ഗൂഗിള്‍ സര്‍ച്ചിന് 1980 ഏപ്രില്‍ 6 എന്ന് ലഭിച്ച മറുപടിയുടെ സ്‌ക്രീന്‍ ഷോട്ടും സന്ദീപാനന്ദ ഗിരി പങ്കുവെച്ചിട്ടുണ്ട്. 

നിർമല സീതാരാമന് പിന്നാലെ ഗുരുത്വാകർഷണം കണ്ടുപിടിച്ചത് ഐൻസ്റ്റീൻ ആണെന്നുപറഞ്ഞ് കേന്ദ്രമന്ത്രി പീയുഷ് ഗോയലും ട്രോളന്മാരുടെ പ്രിയങ്കരനായി മാറിയിരുന്നു. 'ടിവിയില്‍ കാണുന്ന കണക്കുകൾക്ക് പിന്നാലെ പോകരുത്. ഈ കണക്കുകളൊന്നും ഐൻസ്റ്റീനെ ഗുരുത്വാകർഷണം കണ്ടുപിടിക്കുന്നതിൽ സഹായിച്ചിട്ടില്ല''- ഇതായിരുന്നു ഗോയൽ പറഞ്ഞത്. 

MORE IN KERALA
SHOW MORE
Loading...
Loading...