പാലായിൽ പര്യടനം മൂർധന്യത്തിൽ; ഓണാഘോഷ ചടങ്ങുകളിലും സ്ഥാനാർഥികൾ സജീവം

onam-pala
SHARE

പാലായിൽ വിവിധ മുന്നണികളുടെ പര്യടനം മൂർധന്യത്തിൽ. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന ചതയദിനാഘോഷത്തിലും ഓണാഘോഷ ചടങ്ങുകളിലും സ്ഥാനാർഥികൾ സജീവമായി പങ്കെടുത്തു.

തിരഞ്ഞെടുപ്പിന് കേവലം പത്ത് ദിവസം മാത്രം ശേഷിക്കെ സ്ഥാനാർത്ഥികൾ മണ്ഡലത്തിലാകെ വ്യാപക പ്രചാരണവുമായി രംഗത്തിറങ്ങി. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ആരാധനാലയങ്ങളും സന്യാസ മഠങ്ങളും കേന്ദ്രീകരിച്ചാണ് രാവിലെ പ്രചാരണം നടത്തിയത്. കൊട്ടാരമറ്റത്തെ വിവിധ സ്ഥാപനങ്ങളിലും സ്ഥാനാർഥി വോട്ട്  അഭ്യർത്ഥനയുമായി എത്തി. ഉച്ചയ്ക്കുശേഷം   ചതയദിനാഘോഷത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു. 

വിജയപ്രതീക്ഷ അനുദിനം ഉയർന്നുവരികയാണെന്ന്  സ്ഥാനാർഥി  

എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ വിവിധ സ്ഥലങ്ങളിലെ ചതയദിനാഘോഷത്തിലും  കൊല്ലപ്പള്ളിയിൽ ഓണാഘോഷത്തിലും പങ്കെടുത്തു. എൻ.ഡി.എ. സ്ഥാനാർത്ഥി എൻ.ഹരി ചതയദിന ആഘോഷത്തിലും  ഓണാഘോഷ ചടങ്ങുകളിലും പങ്കെടുത്തു. തിരഞ്ഞെടുപ്പ് അടുക്കുംതോറും മണ്ഡലത്തിൽ ആകെ നിറഞ്ഞുനിന്നുള്ള പര്യടനമാണ് സ്ഥാനാർത്ഥികൾ നടത്തിയത്.  

MORE IN KERALA
SHOW MORE
Loading...
Loading...