മാന്ത്രിക സംഖ്യയിലെത്തി കൊച്ചി മെട്രോ; പ്രതിദിന സർവീസിൽ ലാഭം

metro-web
SHARE

ഓണത്തിനുപിന്നാലെ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് കൊച്ചി മെട്രോ. സര്‍വീസ് തുടങ്ങിയതിനുശേഷം ആദ്യമായി ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇതോടെ പ്രതിദിന സര്‍വീസില്‍ മെട്രോ പ്രവര്‍ത്തന ലാഭത്തിലായി.

ഇന്നലെ രാത്രി രാത്രി ഒന്‍പതുമണിയോടെയാണ് പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷമെന്ന മാന്ത്രിക സംഖ്യ കൊച്ചി മെട്രോ കുറിച്ചത്. കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ 99680 ആയിരുന്നു റെക്കോര്‍ഡ്. മഹാരാജാസ് – തൈക്കൂടം സര്‍വീസ് ആരംഭിച്ചതിനു പിന്നാലെ കെ.എം.ആര്‍.എല്ലിന്‍റെ പ്രതീക്ഷകളെ മറികടക്കുന്ന പ്രതികരണമാണ് പൊതുജനങ്ങളില്‍നിന്ന് ലഭിച്ചത്. വൈറ്റിലയും എറണാകുളം സൗത്തും ഉള്‍പ്പടെയുള്ള പാത തുറന്നതിനുശേഷം ഇതുവരെ ഏഴേമുക്കാല്‍ ലക്ഷത്തിലധികംപേരാണ് മെട്രോയിയില്‍ യാത്ര ചെയ്തത്.

ഇതോടെ പ്രതിദിന സര്‍വീസില്‍ മെട്രോ പ്രവര്‍ത്തന ലാഭത്തിലായി. ആലുവ മുതല്‍ തൈക്കൂടംവരെയുള്ള സര്‍വീസ് ആരംഭിക്കുന്നതോടെ പ്രതിദിനം എഴുപതിനായിരം യാത്രക്കാരെയാണ് കെ.എം.ആര്‍.എല്‍ പ്രതീക്ഷിച്ചിരുന്നത്. പുതിയ പാതയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് രണ്ടാഴ്ചത്തേക്ക് ടിക്കറ്റ് നിരക്ക് പകുതിയാക്കിയിരുന്നു. പാര്‍ക്കിങ് ഫീസ് ഒഴിവാക്കുകയും ചെയ്തു. നിരക്കിളവും അവധി ദിവസളിലെ തിരക്കും മെട്രോയുടെ നേട്ടത്തില്‍ നിര്‍ണായകമായി. പുതിയ തൈക്കൂടം പാത വരുന്നതിന് മുന്‍പ് ശരാശരി നാല്‍പതിനായിരംപേരാണ് പ്രതിദിനം മെട്രോയില്‍ യാത്ര ചെയ്തിരുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...