ജോലിക്കായി ബെംഗളൂരുവിലേക്കു പുറപ്പെട്ട‌ു; യുവാവിന്റെ മൃതദേഹം വേമ്പനാട് കായലിൽ

Yedukrishna
SHARE

ജോലിക്കായി ബെംഗളൂരുവിലേക്കു പുറപ്പെട്ട യുവാവിന്റെ മൃതദേഹം വേമ്പനാട് കായലിൽ കണ്ടെത്തി. പാലാരിവട്ടത്ത് വാടകവീട്ടിൽ താമസിക്കുന്ന കീരമത്ത് പ്രസന്നകുമാറിന്റെ മകൻ യദുകൃഷ്ണന്റെ (27) അഴുകിയ മൃതദേഹമാണു വല്ലാർപാടം ഡിപി വേൾഡിനു സമീപം അടിഞ്ഞത്. കഴിഞ്ഞ 2–നു രാത്രിയിലാണ് എംബിഎ ബിരുദധാരിയായ യദുകൃഷ്ണൻ ബെംഗളൂരുവിലേക്കെന്നു പറഞ്ഞു വീട്ടിൽ നിന്നു യാത്ര തിരിച്ചത്.

സഹോദരൻ അരവിന്ദ് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെ അനുഗമിച്ചിരുന്നു. പിന്നീടു യദുകൃഷ്ണനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമില്ലാതായതോടെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...