തൃശൂരിന്റെ ഓണപ്പുലികൾ ശനിയാഴ്ച; ആവേശത്തിലാക്കാൻ ആറ് ടീമുകൾ

puli-web
SHARE

കഴിഞ്ഞ വര്‍ഷം പുലിക്കളി ഇല്ലാത്തതിന്‍റെ ക്ഷീണം ഇക്കുറി തീര്‍ക്കുമെന്നാണ് ദേശക്കാരുടെ അഭിപ്രായം. 300 പുലികള്‍ അരമണിയും കുടവയറും കുലുക്കി തൃശൂര്‍ നഗരത്തെ പ്രകമ്പനം കൊള്ളിക്കും. ചെണ്ടയുടെ താളത്തില്‍ അവര്‍ ചുവടുവയ്ക്കും. ഓണാഘോഷത്തിനു സമാപനം കുറിച്ചു പുലിക്കളി ശനിയാഴ്ചയാണ്. ദേഹത്തു വിവിധതരം ചായം അരച്ചുതേച്ച് പുലികള്‍ ഇറങ്ങും. പുലിമുഖങ്ങള്‍ ഒരുങ്ങി. മികച്ച ടീമിന് സമ്മാനമുണ്ട്. പുലിക്കളിയ്ക്കിറങ്ങുന്ന ഓരോ ടീമിനും അഡ്വാന്‍സായി മുക്കാല്‍ ലക്ഷം രൂപ കോര്‍പറേഷന്‍ നല്‍കി.

ഓരോ പുലിക്കളി സംഘത്തിനും അകമ്പടിയേകി വിവിധ നിശ്ചല ദൃശ്യങ്ങളുണ്ടാകും. സാധാരണ ഓണത്തിന് നല്ല വെയിലത്താണ് പുലികളുടെ കളി. ദേഹംമുഴുവന്‍ വരുണ്ടുണങ്ങുന്നതിനാല്‍ പുലിക്കളി സംഘങ്ങള്‍ക്ക് പ്രയാസമാണ്. ചാറ്റല്‍ മഴ തുടരുന്നത് പുലിക്കളി സംഘങ്ങള്‍ക്ക് ആശ്വാസമാകും. പക്ഷേ, കാഴ്ചക്കാര്‍ക്ക് സ്വസ്ഥമായി പുലിക്കളി ആസ്വദിക്കാന്‍ പ്രയാസമാകുമെന്ന് മാത്രം. പുലിക്കളി സംഘങ്ങള്‍ക്ക് സ്വതന്ത്രമായി കളിക്കാന്‍ സ്വരാജ് റൗണ്ടില്‍ പ്രത്യേക ബാരിക്കേഡ് കെട്ടാനും നീക്കമുണ്ട്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...