കൂട്ടിവെച്ച പണം കള്ളൻ‌ കവർന്നു; ഓണസമ്മാനമായി ഈ ടെലിവിഷൻ

ernakulam-tv
SHARE

‌‌‌തിങ്കളാഴ്ച പുലർച്ചെയാണ് ഒരു ടെലിവിഷൻ വാങ്ങാൻ സ്വരുക്കൂട്ടി വെച്ചിരുന്ന പണം ചിന്നമ്മയുടെ വീട്ടിൽ‌ നിന്നും കള്ളൻ കവർന്നത്. ഭര്‍ത്താവ് മരിച്ച ചിന്നമ്മ ഒറ്റക്കാണ് താമസിക്കുന്നത്. വീട്ടുജോലിയെടുക്കുന്ന ചിന്നമ്മ ജോലിക്കു പോയ സമയത്താണു കളവു നടന്നത്. 15,000 രൂപയും 6 പവനുമാണ് മോഷണം പോയത്. കടയിൽപ്പോയി ടിവി വാങ്ങാനിരുന്ന ദിവസം രാവിലെയാണു പണം നഷ്ടപ്പെട്ടത്. 

മോഷണം സംബന്ധിച്ചു മലയാള മനോരമപ്രസിദ്ധീകരിച്ച വാർത്ത വായിച്ചതിനെത്തുടർന്നാണു സംഗീത‍‍ജ്ഞനായ ബെന്നിയും കുടുംബവും ചിന്നമ്മയ്ക്കു ടിവി വാങ്ങി നൽകിയത്.  ചോറ്റാനിക്കരയിലെ കോഡ്സ് അക്കാദമി എന്ന സംഗീത വിദ്യാലയത്തിന്റെ ഉടമയാണ് ബെന്നി. 40 ഇഞ്ച് ടിവി വാങ്ങിയ ബെന്നി സംഗീത അധ്യാപികയായ ഭാര്യ ആനി, മകൻ എൽദോ എന്നിവർക്കൊപ്പം ചിന്നമ്മയുടെ വീട്ടിലെത്തി ടെലിവിഷൻ കൈമാറി.  

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...