നഷ്ടമായതെല്ലാം വീണ്ടെടുക്കും; പുത്തുമലക്കാർക്കിത് അതിജീവനത്തിന്റെ ഓണം

puthumala11
SHARE

വയനാട് പുത്തുമല ദുരന്തത്തിൽ എല്ലാം നഷ്ടമായവർ തിരുവോണ ദിവസത്തിൽ ഒത്തു ചേർന്നു. ഓണസദ്യയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കു ചേർന്നു. 

ദിവസങ്ങൾക്കു ശേഷമായിരുന്നു പലരും നേരിൽ കാണുന്നത്. പരസ്പരം അവർ സങ്കടങ്ങൾ പങ്കുവെച്ചു. പുത്തുമലയുടെ സമീപത്തായിരുന്നു ഓണസദ്യ ഒരുക്കിയത്. ജില്ലാ കേറ്ററിങ് അസോസിയേഷനാണ് വിഭവങ്ങൾ എത്തിച്ചത്. 

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സി കെ ശശിന്ദ്രൻ എം എൽ എ ഉദ്യോഗസ്ഥർ തുടങ്ങിയവർ എത്തി. മുന്നൂറ് പേരോളം വിഭവസമൃദ്ധമായ സദ്യ കഴിച്ചു. നഷ്ടങ്ങളെല്ലാം വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടെ അവർ മടങ്ങി. 

MORE IN KERALA
SHOW MORE
Loading...
Loading...