കുന്നമംഗലം –താമരശേരി ബദല്‍ റോഡ് പൂര്‍ണമായും തകര്‍ന്നു; ബസ് സര്‍വീസുകള്‍ നിര്‍ത്തി

kunnamangal
SHARE

കോഴിക്കോട് ജില്ലയിലെ  കുന്നമംഗലം –താമരശേരി ബദല്‍ റോഡ് പൂര്‍ണമായും തകര്‍ന്നു.  ഇതു വഴിയുള്ള ബസ് സര്‍വീസുകള്‍ പാതിയും നിര്‍ത്തി. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിക്കാനൊരുങ്ങുകയാണ് യാത്രക്കാരും നാട്ടുകാരും

കുന്നമംഗലത്തുനിന്ന് താമരശേരിയില്‍ എളുപ്പം എത്താന്‍ കഴിയുന്ന റോഡാണിത്. എന്നാല്‍ ഇതൊരു റോഡെന്ന് ആരും പറയില്ല.വെള്ളക്കെട്ടും കുഴികളും മാത്രമാണ് റോഡ് നിറയെ.കഴിഞ്ഞ 18 മാസമായി ഇതാണ് അവസ്ഥ.

കുഴികളില്‍പെട്ട് അപകടങ്ങള്‍ പതിവായി

ഈ വഴിയുള്ള യാത്രതന്നെ പലരും ഉപേക്ഷിച്ചു.അതുകൊണ്ടുതന്നെ റോഡരികിലെ കച്ചവടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമാണുള്ളത്

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിs റോഡിന്റെ വീതി കൂട്ടുന്നതുള്‍പ്പടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണ്. റോഡിന്റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ്  പണി വൈകുന്നതിനു കാരണമെന്നാണ് കുന്നമംഗലം കാരന്തൂര്‍ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ അധികവും ആശ്രയിച്ചിരുന്നത് ഈ റോഡിനെ ആയിരുന്നു

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...