മലനിരകൾ തുരന്ന് ക്വാറികൾ; മൂന്നിലവിലെ ചൂടേറിയ തിരഞ്ഞെടുപ്പു വിഷയം

moonilavu
SHARE

പാലാ മണ്ഡലത്തിലെ മൂന്നിലവ് പഞ്ചായത്തിലെ  ഇല്ലിക്കൽ കല്ല് ടൂറിസം കേന്ദ്രത്തിനും പരിസരങ്ങൾക്കും ഭീഷണിയായി വൻകിട ക്വാറികൾ.  മലയിടിച്ചിൽ ഭീതിയും ടോറസുകൾ ചീറിപ്പാഞ്ഞ്  മലയോര പ്രദേശത്തെ റോഡുകൾ ചെളിക്കുളമായതുമാണ്  മൂന്നിലവിലെ ചൂടേറിയ തിരഞ്ഞെടുപ്പു വിഷയം. 

ഭൂമിയിലെ ഒരു കൊച്ചു സ്വർഗത്തിലേക്കാണീ യാത്ര.  കോടമഞ്ഞിന്റെ തണുപ്പ് തൊട്ടറിഞ്ഞ്, കാറ്റിന്റെ കൈ പിടിച്ചൊരു യാത്ര. അങ്ങുയരെ ആരോ കൊത്തിവച്ച ശില്പം പോലെ ഇല്ലിക്കൽ കല്ല്. പത്തി വിടർത്തിയ പാമ്പിനേപ്പോലെ തോന്നും. മഞ്ഞുപാളികൾ ഒളിച്ചേ  കണ്ടേ കളിക്കുന്നയിടം.

പച്ചപ്പിൽ മനം മയങ്ങി മല കയറിയപ്പോൾ കാണാതെ പോയ ഓരോ കുഴികളും തൊട്ടറിഞ്ഞായിരുന്നു മടക്കയാത്ര. മലനിരകൾ തുരന്ന് തീർത്ത് ക്വാറികൾ . റോഡുകൾ പൊളിച്ചടുക്കി പായുന്ന ടോറസുകൾ. 7022 വോട്ടർമാരാണ് പഞ്ചായത്തിലുള്ളത്. 3501 പുരുഷന്മാരും  352 1 സ്ത്രീകളും 9 ബൂത്തുകളിലായി വോട്ടു കുത്തും. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...