ഒാണക്കാല ലഹരികടത്ത് തടയും; പരിശോധന ശക്തം

exise
SHARE

ഒാണക്കാല ലഹരികടത്ത് തടയാന്‍ പാലക്കാട് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. ചരക്കുവാഹനങ്ങളും സ്വകാര്യയാത്രാവാഹനങ്ങളും എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. സംയുക്തപരിശോധനയ്ക്ക് തമിഴ്നാട് പൊലീസുമുണ്ട്.

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാ ചരക്കുവാഹനങ്ങളും യാത്രാവാഹനങ്ങളും പരിശോധിക്കുന്നതിലൂടെ ലഹരികടത്ത് തടയുക എന്നതാണ് ലക്ഷ്യം. വാളയാറിലും, ചിറ്റൂര്‍ മേഖലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകളിലും പരിശോധന എക്സൈസ് കര്‍ശനമാക്കി. കഞ്ചാവും ലഹരിഗുളികകളും യാത്രാബസുകളില്‍ ഉള്‍പ്പെടെ കടത്തുന്നത് മുന്‍പ് പിടികൂടിയിട്ടുണ്ട്. ഇടനിലക്കാരായ സ്ത്രീയാത്രക്കാര്‍ വരെ ലഹരികടത്തിന് പിന്നിലുളളതിനാല്‍ എല്ലാ വാഹനങ്ങളും കുറഞ്ഞസമയത്തിനുളളില്‍ പരിശോധന നടത്തി വിട്ടയ്ക്കുന്നതാണ് രീതി. ചെക്പോസ്റ്റുകള്‍ക്ക് പുറമേ ഇടവഴികളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ എക്സൈസിന്റെ സ്പെഷല്‍ സ്ക്വാഡുകളും രംഗത്തുണ്ട്. 

  

കേരളാ എക്സൈസിനൊപ്പം തമിഴ്നാട് പൊലീസും സംയുക്ത പരിശോധനയില്‍ പങ്കാളിയാണ്. വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കുമ്പോള്‍ കോയമ്പത്തൂരില്‍ നിന്ന് അട്ടപ്പാടി , മണ്ണാര്‍ക്കാട് വഴി മലബാര്‍ ജില്ലകളിലേക്ക് ലഹരികടത്തുന്നതാണ് രീതി. ഇതിന് തടയിടാന്‍ തമിഴ്നാട് പൊലീസും സഹകരിക്കുന്നു. കഴിഞ്ഞദിവസം കേരളത്തിന്റെയും തമിഴ്നാടിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ അതിര്‍ത്തിതലത്തിലെ പരിശോധനയ്ക്ക് രൂപം നല്‍കിയിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...