അനന്തപുരി ആഘോഷത്തിന്‍റെ ചിലങ്കയണിഞ്ഞു; തിരിതെളിയിച്ച് മുഖ്യമന്ത്രി

pinarayi
SHARE

സര്‍ക്കാരിന്‍റെ ഓണം വാരാഘോഷത്തിനു തലസ്ഥാനത്ത്  പ്രൗഢഗംഭീര തുടക്കം. നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷത്തിനു തിരിതെളിയിച്ചു. പതിനാറിനു ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ക്കു തിരശീല വീഴുക

ഈ മാസം പതിനാറുവരെ ഇനി അനന്തപുരി ആഘോഷത്തിന്‍റെ ചിലങ്കയണിയും.ആഘോഷത്തിന്‍റെ ഭാഗമായി അഞ്ഞൂറിലധികം കലാകാരന്മാര്‍ വിവിധ വേദികളിലായി അണിനിരക്കും.അതിജീവിനത്തിന്‍റെ ഓണമെന്നാണ് ഇക്കുറിയുള്ള ഓണം വാരോഘോഷത്തിനു ടൂറിസം വകുപ്പ് നല്‍കിയ തലക്കെട്ട്. മുഖ്യമന്ത്രി ആഘോഷത്തിനു തിരിതെളിച്ചു

ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസും കീര്‍ത്തീ സുരേഷും മുഖ്യാതിഥികളായിരുന്നു. പതിനാറിനു വൈകിട്ടു വെള്ളയമ്പലത്തു തുടങ്ങി കിഴക്കേകോട്ടയില്‍ അവസാനിക്കുന്ന ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ക്കു തിരശീല വീഴുക

MORE IN KERALA
SHOW MORE
Loading...
Loading...