കുട്ടനാട്ടിൽ മടവീഴ്ചയ്ക്ക് പരിഹാരമായില്ല; പുറംബണ്ട് തകർന്ന് വീടുകളും വെള്ളത്തിൽ

madaveezhcha
SHARE

കുട്ടനാട്ടിൽ മടവീഴ്ചയ്ക്ക് പരിഹാരമായി കണ്ടെത്തിയ പരമ്പരാഗത രീതി പൊളിഞ്ഞു. കൈനകരിയിലെ താൽകാലിക പുറംബണ്ട് തകർന്ന്  കനകാശ്ശേരി പാടത്ത് വെള്ളംകയറി. ലക്ഷങ്ങളുടെ നഷ്ടത്തിന് പുറമെ നൂറുകണക്കിന് വീടുകളിലും വെള്ളക്കെട്ടായി. 

ഇക്കഴിഞ്ഞ കാലവര്‍ഷത്തില്‍ കുട്ടനാട്ടില്‍ ആദ്യമായി മടവീഴ്ചയുണ്ടായ പാടശേഖരമാണ് ഇത്. 25 അടി താഴ്ചയിൽ അമ്പതിനായിരം മണൽ ചാക്കുകൾ ഉപയോഗിച്ചായിരുന്നു മടകുത്തിയത്. മന്ത്രി തോമസ് ഐസകിന്‍റെ പ്രത്യേക താൽപര്യത്തിലായിരുന്നു പരമ്പരാഗത രീതിയിലുള്ള പുറംബണ്ട് നി‍ർമാണം. ഇതാണിപ്പോള്‍ കായലിലെ വെള്ളത്തിന്‍റെ മർദ്ദം താങ്ങാനാകാതെ തകർന്നത്. പരമ്പരാഗത രീതിയിലുള്ള ബണ്ട് നിർമാണം ഫലപ്രദമാകില്ലെന്ന ആശങ്ക പാടശേഖരസമിതികള്‍ പങ്കുവച്ചിരുന്നു

പമ്പിങ് തുടങ്ങിയതോടെ പാടത്തെ വെള്ളം വറ്റി തുടങ്ങിയിരുന്നു. 

18 ലക്ഷം രൂപയാണ് വെള്ളത്തിലായത്. കൃഷിവകുപ്പിനായിരുന്നു നിർമാണ ചുമതല. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് നീക്കം ചെയ്ത മണ്ണാണ് ബണ്ട് നിര്‍മിക്കാന്‍ ഉപയോഗിച്ചത്. അതേസമയം, ബണ്ടിന്‍റെ ഒരു വശം മാത്രമാണ് തർകന്നതെന്നും ബലപ്പെടുത്തൽ ജോലികൾ ഉടൻ തുടങ്ങുമെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...