ബേക്കല്‍ കോട്ടയിലെ സ്വപ്നപദ്ധതി ഇനിയും വൈകും

bakal
SHARE

കാസര്‍കോട് ബേക്കല്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതി ഈ ഓണക്കാലത്തും യാഥാര്‍ഥ്യമാകില്ല. കനത്ത മഴയെത്തുടര്‍ന്ന് നിര്‍മാണ ജോലികള്‍ വൈകിയതാണ് ഉത്തരമലബാറിന്റെ സ്വപ്നപദ്ധതി വൈകാന്‍ കാരണം. ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ നിര്‍മാണ ജോലികള്‍ അവസാനഘട്ടത്തിലാണ്.

ഉത്തരമലബാറിലേയ്ക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ 2009– ലാണ് ലൈറ്റ് ആന്‍റ് സൗണ്ട് ഷോ പദ്ധതി വിനോദസഞ്ചാര വകുപ്പ് തയാറാക്കുന്നത്. വിവിധ കുരുക്കുകള്‍ അഴിച്ച് പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം പദ്ധതി അതിന്റെ അവസാനഘട്ടത്തിലേയ്ക്ക് എത്തുന്നു. ഷോ നടത്തുന്നതിനുള്ള ലൈറ്റുകളും, സ്പീക്കറും കോട്ടയില്‍ സ്ഥാപിച്ചു കഴിഞ്ഞു. മലബാറിന്റെ ചരിത്രമായിരിക്കും ലൈറ്റ് ആന്റ് സൗണ്ട് ഷോയില്‍ നിറയുന്നത്. ഓണത്തിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കി പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും കനത്ത മഴ ജോലികളെ ബാധിച്ചു.

ലൈറ്റ് ആന്റ് സൗണ്ട് ഷോയ്ക്കൊപ്പം ബേക്കല്‍ കോട്ട കേന്ദ്രീകരിച്ച് വിപുലമായ പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.മൈസൂരു കൊട്ടാരത്തിന്  സമാനമായ വൈദ്യുത വിളക്ക് അലങ്കാരമുള്‍പ്പെടെ കോട്ടയില്‍ ആരംഭിക്കാനിരുന്ന വിവിധ പദ്ധതികള്‍ കേന്ദ്ര പുരാവസ്തു മന്ത്രാലയത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് മുടങ്ങിക്കിടക്കുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...