യുഎസിൽ കാർ അപകടം: മലയാളി കുടുംബത്തിലെ 3 പേർ മരിച്ചു

us-accident
SHARE

കോതമംഗലം : യുഎസിലെ സൗത്ത് ഫ്ലോറിഡയിലുണ്ടായ കാർ അപകടത്തിൽ മലയാളി കുടുംബത്തിലെ 3 പേർ മരിച്ചു. കോതമംഗലം മാതിരപ്പിള്ളി കാക്കത്തോട്ടത്തിൽ പ്രഫ. കെ.പി. മത്തായിയുടെ മകൻ ബോബി മാത്യു (46), ബോബിയുടെ ഭാര്യ ഡോളി (42), ഇവരുടെ ഇളയ മകൻ സ്റ്റീവ് (14) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ ഓസ്റ്റിൻ ഈ സമയം വീട്ടിലായിരുന്നു.

ഡാലസിൽ ഐടി എൻജിനീയറായ ബോബി മാത്യു, ഫോർട്ട് ലോഡർഡെയ്ൽ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെ നിയന്ത്രണം വിട്ട കാർ തടാകത്തിലേക്കു മറിഞ്ഞ് ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ (ഫ്ലോറിഡ സമയം) ആയിരുന്നു അപകടം.

കോതമംഗലം എംഎ കോളജ് സുവോളജി വിഭാഗം തലവനായിരുന്നു ബോബിയുടെ പിതാവ് മത്തായി. തുരുത്തി കോനേക്കാട്ട് കുടുംബാംഗം സാറാക്കുട്ടിയാണ് മാതാവ്. ഭാര്യ ഡോളി കാക്കനാട്ട് വേരുകളുള്ള പുണെ മലയാളിയാണ്. 

സഹോദരങ്ങൾ: ബാബു (ഷിക്കാഗോ), ബീബ (ഡാലസ്). ഇവർ എല്ലാവരും വർഷങ്ങളായി യുഎസിലാണ് താമസം. ബോബിയും കുടുംബവും മൂന്നു വർഷം മുൻപു മാതിരപ്പിള്ളിയിലെ വീട്ടിൽ വന്നുപോയിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...