പരീക്ഷകൾ മാതൃഭാഷയിലും വേണം; സമരം ഗൗനിക്കാതെ പിഎസ്‌സി

psc-web
SHARE

പി.എസ്.സി പരീക്ഷകള്‍ മാതൃഭാഷയിലും  വേണമെന്ന് ആവശ്യവുമായി ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്‍തുണയേറുന്നു. എട്ടാം ദിവസത്തിലേക്ക് കടന്ന സമരത്തിനോട് പി.എസ് .സി മുഖം തിരിക്കരുതെന്ന ആവശ്യം ശക്തമാവുകയാണ്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് മലയാളത്തില്‍ ചോദ്യങ്ങള്‍ തയാറാക്കാനാവില്ലെന്ന് പി.എസ്.സി വാദിക്കുന്നത്.

പി.എസ്.സി ഓഫീസിന് മുന്‍വശമാണ് സമരവേദി. സമരം തുടങ്ങിയിട്ട് ഇന്ന് എട്ടാം ദിവസം. ഇംഗ്ലീഷിന് പുറമേ മലയാളത്തിലും പി.എസ്.സി പരീക്ഷകള്‍ നടത്തണെന്ന് ആവശ്യവുമായാണ് സമരം. നിരാഹാരാസമര രംഗത്തുള്ളത് ഭാഷ സ്നേഹികളായ വിദ്യാര്‍ഥികളും അധ്യാപകരുമാണ്. സാംസ്ക്കാരിക പ്രവര്‍ത്തകരുടെ പിന്‍തുണയും സമരത്തിനുണ്ട്. വിവിധ ജനവിഭാഗങ്ങളുടെ പിന്‍തുണ സമരത്തിനുണ്ടെന്ന്  ഐക്യമലയാള പ്രസ്ഥാനം സമരസമിതി പറഞ്ഞു 

ആരോഗ്യനില മോശമായതിതെ തുടര്‍ന്ന് കഴിഞ്ഞ ഏഴുദിവസമായി നിരാഹാരം കിടന്ന എസ് രൂപിമയെ  ഇന്നലെ അറസ്റ്റുചെയ്തു മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. .അധ്യാപകനായ എന്‍ പി പ്രയേഷും വിദ്യാര്‍ഥിയായ ശ്രേയയുംമാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്.  തിരുവോണദിവസം കടന്നും നിരഹാരസമരം പോകുമെന്ന ഉറച്ച നിലപാടിലാണ് ഐക്യമലയാള പ്രസ്ഥാനം .

MORE IN KERALA
SHOW MORE
Loading...
Loading...