തെങ്ങില്‍ നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്നു; സുരേഷിന് വേണം കൈത്താങ്ങ്

suresh-help
SHARE

ജോലിക്കിടെ തെങ്ങില്‍ നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്ന മാലൂര്‍ പട്ടാരി സ്വദേശി കൂലി സുരേഷിന് സുമനസുകളുടെ സഹായം വേണം. തുടര്‍ ചികിത്സയ്ക്കും മകളുടെ പഠനമടക്കമുള്ള മറ്റ് കുടുംബ ചെലവുകള്‍ക്കും കയ്യില്‍ ഒന്നുമില്ല. ബധിരനും മൂകനും കൂടിയായ സുരേഷ്  ഒന്നര വര്‍ഷമായി നാട്ടുകാരുടെ സഹായത്തോടെയാണ് ജീവിക്കുന്നത്.

സംസാരിക്കാനും കേള്‍ക്കാനും കഴിഞ്ഞിരുന്നില്ലെങ്കിലും സുരേഷ് കഠിനാധ്വാനിയായിരുന്നു. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. അതുകൊണ്ടാണ് സുരേഷിങ്ങനെ തളര്‍ന്ന് കിടക്കുന്നത് നാടിന്‍റെ നൊമ്പരമായത്. ഭാര്യ, അമ്മ, കോളജില്‍ പഠിക്കുന്ന മകള്‍. ഇതാണ് സുരേഷിന്‍റെ കുടുംബം. ഭാര്യക്ക് ഖാദി യൂണിറ്റിലാണ് ജോലി. അവിടെ നിന്ന് എന്നെങ്കിലും കിട്ടുന്ന തുച്ഛമായ കൂലി കൊണ്ട് എത്രനാള്‍ അടുപ്പ് പുകയും എന്ന ചോദ്യത്തിന് ഉത്തരമില്ല. നല്ല ചികിത്സ ഉറപ്പാക്കാനായാല്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയാണേവര്‍ക്കും.

suresh-help2

നാട്ടുകാര്‍ സമാഹരിച്ച നാല് ലക്ഷത്തിലേറെ രൂപ ഇതുവരെ ചെലവായി. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മാലൂര്‍ ശാഖയില്‍ തുടങ്ങിയ ഈ അക്കൗണ്ടിലേക്ക് തുക കൈമാറാം. ചെറിയ സഹായങ്ങള്‍ സുരേഷിന് പുതിയൊരു ജീവിതം സമ്മാനിച്ചേക്കും.

അക്കൗണ്ട് വിവരങ്ങള്‍

RAGHAVAN KANHIROLI

RAVINDRAN K K 

Ac No : 42452210065973

IFSC : SYNB0004245

Syndicate bank, Maloor branch

MORE IN KERALA
SHOW MORE
Loading...
Loading...