പ്രളയം വീടും ജീവിതവും തകർത്തു; മുഹമ്മദിന് ഉണ്ണിയുടെ 5 ലക്ഷം; കൈത്താങ്ങ്

unni-help-flood
SHARE

പ്രളയത്തിൽ കിടപ്പാടം നഷ്ടമായ വ്യക്തിക്ക് കൈത്താങ്ങായി നടൻ ഉണ്ണി മുകുന്ദൻ. വീട് പൂർണമായി തകർന്ന മുഹമ്മദിന് അഞ്ച് ലക്ഷം രൂപയാണ് ഉണ്ണി മുകുന്ദൻ സഹായം നല്‍കിയത്. ഉണ്ണി മുകുന്ദന്റെ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ സഹായം കൈമാറിയത്. മാധ്യമങ്ങളോട് കണ്ണീരോടെ തന്റെ അവസ്ഥ പറയുന്ന മുഹമ്മദിന്റെ വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സഹായവുമായി ഉണ്ണി എത്തിയത്.  സഹദ് മേപ്പടിയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്ന് നമ്മുടെ പഞ്ചായത്തിൽ നടന്ന സന്തോഷകരമായ ഒരു ചടങ്ങിന് ഞാൻ സാക്ഷിയായി. ഉരുൾപൊട്ടലിൽ വീട് പൂർണമായി തകർന്ന കിളിയൻകുന്നത് വീട്ടിൽ മുഹമ്മദ് ഇക്കയ്‍ക്ക് സിനിമ താരം ഉണ്ണി മുകുന്ദൻ സഹായമായി നൽകിയ അഞ്ച് ലക്ഷം രൂപ കൈമാറുന്ന ചടങ്ങായിരുന്നു അത്. അദ്ദേഹത്തിന്റെ അസാനിധ്യത്തിൽ സുഹൃത്തുക്കൾ മുഖാന്തരമായിരുന്നു തുക കൈമാറിയത്.

ടി വി ചാനലിൽ മുഹമ്മദ് ഇക്ക തന്റെ അവസ്ഥ വിഷമത്തോടെ വിവരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഉണ്ണി മുകുന്ദൻ ഇക്കയെ സഹായിക്കാൻ മുന്നോട്ട് വരികയായിരുന്നു. സുഹൃത്തുക്കൾ തുക കൈമാറിയ ശേഷം ഉണ്ണി മുകുന്ദൻ ഇക്കയുമായി ഫോണിൽ സംസാരിച്ചു.

പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രശേഖരൻ , വാർഡ് മെംബർ ചന്ദ്രൻ, എട്ടാം വാർഡ് മെംബർ സലാം, ഉണ്ണിയുടെ സുഹൃത്തുക്കളായ ശ്യാം വയനാട് , സൂരജ് വയനാട് , വിഷ്ണു കോഴിക്കോട് , മിഥുൻ കോഴിക്കോട് , രജീഷ് കന്മനം എന്നിവർ ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയായി.

MORE IN KERALA
SHOW MORE
Loading...
Loading...