രാഹുൽ വീണ്ടും വയനാട്ടിൽ; മഴക്കെടുതി മേഖലകൾ സന്ദർശിക്കും

rahulweb-new
SHARE

മഴക്കെടുതി ബാധിച്ച വയനാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാൻ രാഹുല്‍ഗാന്ധി ഇന്നെത്തും. മാനന്തവാടി തലപ്പുഴയിലെ  ദുരിതാശ്വാസക്യാംപിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആദ്യപരിപാടി.  നാല് ദിവസം രാഹുൽ മണ്ഡലത്തിലുണ്ടാകും. 

12.15ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തുന്ന രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം വയനാട്ടിലെത്തും. 

രണ്ട് മണിക്ക് മാനന്തവാടി തലപ്പുഴയിലെ   ദുരിതാശ്വാസക്യാംപില്‍ സഹായ വസ്തുക്കളുടെ വിതരണം നിര്‍വഹിക്കും.  തവിഞ്ഞാല്‍ പഞ്ചായത്തിലെ  പ്രളയബാധിതമേഖലകള്‍ സന്ദര്‍ശിക്കും. മക്കിയാട് പ്രളയബാധിതരും  ജനപ്രതിനിധികളും ഉള്‍പ്പെടുന്ന യോഗത്തില്‍ പങ്കെടുക്കും. ദുരിതബാധിത മേഖലയായ ചോമാടി കോളനിയിലും സന്ദര്‍ശനം നടത്തും. ഇന്ന് രാത്രി മാനന്തവാടി ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ തങ്ങും. നാളെയും മറ്റന്നാൾ രാവിലെയും ബത്തേരി കൽപറ്റ താലൂക്കുകളിലെ  വിവിധയിടങ്ങളിൽ രാഹുലെത്തും. കെടുതികൾ അനുഭവിക്കുന്നവർക്ക്  സംസാരിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം കോഴിക്കോട് ജില്ലകളിലെ ഭാഗങ്ങളിലും രാഹുൽ ഗാന്ധിയെത്തും. 

MORE IN KERALA
SHOW MORE
Loading...
Loading...