ഭിന്നശേഷിക്കാർക്ക് സൗന്ദര്യ മത്സരം; 24 യുവതികൾ പങ്കെടുക്കും

beauty-web
SHARE

ഭിന്നശേഷിക്കാര്‍ക്കായി തൃശൂരില്‍ സൗന്ദര്യ മല്‍സരം വരുന്നു. സെപ്തംബര്‍ 29ന് നടക്കുന്ന സൗന്ദര്യ മല്‍സരത്തില്‍ 24 യുവതികള്‍ പങ്കെടുക്കും.   

 ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഈ സൗന്ദര്യ മല്‍സരം. ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷനല്‍ മലയാള മനോരമയുടെ സഹകരണത്തോടെയാണ് സൗന്ദര്യ മല്‍സരം സംഘടിപ്പിക്കുന്നത്. നാലു ജില്ലകളിലായി ഓഡിഷന്‍

നടത്തിയപ്പോള്‍ നൂറ്റിയന്‍പതു പേര്‍ പങ്കെടുത്തു. തിരുവനന്തപുരം, കൊച്ചി,തൃശൂര്‍, കോഴിക്കോട് ജില്ലകളിലായിരുന്നു ഓഡിഷന്‍. ഇവരില്‍ നിന്നാണ് 24 പേരെ തിരഞ്ഞെടുത്തത്. വിപുലമായ പരിപാടികളാണ് ഫൈനല്‍ മല്‍സരത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ പറഞ്ഞു.

സൗന്ദര്യ മല്‍സരത്തിന് ആശംസ നേര്‍ന്ന് നടി ഭാവനയുടെ സന്ദേശം സംഘാടകര്‍ പുറത്തിറക്കിയിട്ടുണ്ട്.ആസ്റ്റര്‍ മെഡിസിറ്റിയുടെ ഡോക്ടര്‍മാരുടെ സേവനം മല്‍സരാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സൗന്ദര്യ മല്‍സരത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം.

MORE IN KERALA
SHOW MORE
Loading...
Loading...