എനിക്കിപ്പോള്‍ ഒരു വികാരവുമില്ല; വൈരാഗ്യവും സ്നേഹവും ഇല്ല; വിതുമ്പി നീനു: ഓര്‍മ

neenu-kevin
SHARE

കേരളത്തെ നടുക്കിയ ദുരഭിമാനക്കൊല നടന്ന് ഒരു വർഷം പിന്നിട്ടിരിക്കുന്നു. ഇപ്പോഴും കെവിന്റെ ചിത്രം കൂടെ വെച്ച് ആ ഓർമകളെ ഒപ്പം കൊണ്ട് നടക്കുന്നുണ്ട് നീനു. ഓർമകൾ തന്നെയാണ് നീനുവിനെ ഇന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും. ഒരിക്കല്‍ കൂടി  അവരൊന്ന്  ചിന്തിച്ചിരുന്നെങ്കില്‍ എന്ന് നീനു ആഗ്രഹിച്ചുപോകുന്നു. നോവിന്റെ ഒന്നാം വര്‍ഷത്തില്‍ കേസില്‍ സുപ്രധാനമായ വിധിയും വന്നിരിക്കുന്നു. നീനുവിന്റെ അന്നത്തെ വാക്കുകളും ചിത്രങ്ങളും വര്‍ഷം തികയവെ വീണ്ടും ഓര്‍മയിലെത്തുന്നു.

‘എനിക്കങ്ങനെ ഇപ്പോൾ പ്രത്യേകിച്ച് ഒരു വികാരവുമില്ല. ദേഷ്യമോ വൈരാഗ്യമോ സ്നേഹമോ ഒന്നുമില്ല. അച്ഛൻ, അമ്മ എന്ന ഒരു പൊസിഷൻ മാത്രം. അവരൊന്ന് ചിന്തിച്ചാൽ മതിയായിരുന്നു. അവിരിനി കാണാൻ വരുമോ എന്നറിയില്ല. ഇത്രയൊക്കെ ചെയ്തിട്ട് ഇനി കാണാൻ വരുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാലും എനിക്ക് കാണണമെന്നുമില്ല..’ മനോരമ ന്യൂസിനോട് അന്ന് നീനു പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...