ബൈക്കിൽ നിന്നു തെറിച്ചുവീണ നവവരൻ കാർ കയറി മരിച്ചു; ദാരുണം

accident-malappuram
SHARE

സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ ബൈക്കിൽ നിന്നു തെറിച്ചുവീണ നവവരൻ കാർ കയറി മരിച്ചു. രണ്ടത്താണി തോഴന്നൂർ പാഴപ്പുറം മച്ചിഞ്ചേരി മുഹമ്മദ്കുട്ടിയുടെ മകൻ സെയ്തലവിക്കുട്ടി(28) ആണു മരിച്ചത്. ‌നിലമ്പൂർ -കരുളായി സംസ്ഥാന പാതയിലെ പുള്ളിയിൽ ഉച്ചയ്ക്ക് 2ന് ആണ് അപകടം. സുഹൃത്ത് പള്ളിമാലിൽ മുഹമ്മദ് റഫീഖുമൊത്താണ് കരുളായിക്ക് പുറപ്പെട്ടത്. റഫീഖാണ് ബൈക്ക് ഓടിച്ചത്.

എതിരെ അമിതവേഗത്തിൽ  കാർ വരുന്നതു കണ്ട് ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതായി റഫീഖ് പറഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ സെയ്തലവിക്കുട്ടിയുടെ തലയിലൂടെ കാറിന്റെ ചക്രം കയറി തൽക്ഷണം മരിച്ചു. കഴിഞ്ഞ 15ന് ആയിരുന്നു സെയ്തലവിക്കുട്ടിയുടെ വിവാഹം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ജെസി. മാതാവ്: ഫാത്തിമ.

MORE IN KERALA
SHOW MORE
Loading...
Loading...