കുടുസുമുറിയില്‍ കൂണ്‍കൃഷി ചെയ്ത് നൂറുേമനി നേട്ടം; കൂട്ടായ്മയുടെ വിജയം

mushroom2
SHARE

കുടുസുമുറിയില്‍ കൂണ്‍കൃഷി ചെയ്ത് നൂറുേമനി കൊയ്തു. തൃശൂരിലെ കോള്‍കര്‍ഷകരുടെ കൂട്ടായ്മ രൂപികരിച്ച പാഡി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയാണ് കൂണ്‍കൃഷി വേറിട്ട രീതിയില്‍ പരീക്ഷിച്ച് വിജയം കൊയ്തത്. 

കുളിര്‍മയുടെ കാലാവസ്ഥയാണ് കൂണ്‍ കൃഷിയ്ക്കു വേണ്ടത്. മൂന്നാറിലും ഊട്ടിയിലുമൊക്കെ കൂണ്‍ കൃഷി വന്‍വിജയമാകാന്‍ കാരണം അനുകൂല കാലാവസ്ഥതന്നെയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കൂണ്‍ പായ്ക്കറ്റുകള്‍ വാങ്ങാന്‍ വന്‍ഡിമാന്‍ഡാണ്. ആളുകള്‍ക്ക് കൂണ്‍ വിഭവത്തിനോടുള്ള താല്‍പര്യം തിരിച്ചറിഞ്ഞ കോള്‍ കര്‍ഷകരാണ് വേറിട്ട രീതിയില്‍ കൃഷി പരീക്ഷിച്ചത്. പാഡി പ്രൊഡ്യൂസിങ് കമ്പനി എന്ന പേരില്‍ തൃശൂര്‍ മുതുവറിയില്‍ കോള്‍ കര്‍ഷകരുടെ 'ലൈവ് സൂപ്പര്‍മാര്‍ക്കറ്റ് വരുന്നുണ്ട്. വെളിച്ചെണ്ണ ആട്ടി കയ്യോടെ വില്‍ക്കുക, കോള്‍പാട മേഖലയില്‍ നിന്നുള്ള പച്ചക്കറി വില്‍ക്കുക തുടങ്ങി പല സൗകര്യങ്ങളുണ്ട് ഈ ലൈവ് സൂപ്പര്‍മാര്‍ക്കറ്റില്‍. കൂണ്‍ കൃഷിയുടെ സാധ്യത തിരിച്ചറിഞ്ഞതോടെ മുന്നൂറു സ്ക്വയര്‍ ഫീറ്റ് മുറി അതിനായി മാറ്റിവച്ചു. മുറിയില്‍ കുളിര്‍മയുള്ള കാലാവസ്ഥ എല്ലായ്പ്പോഴും കിട്ടാന്‍ എ.സി., പിന്നെ, കൂളറും. ഇതിനെല്ലാം പുറമെ, രണ്ടു നേരം വെള്ളം സ്പ്രേ ചെയ്യും. കൂണ്‍ കൃഷി ചെയ്യുന്നത് ചെറിയ ബാഗുകളിലാണ്. ഒട്ടേറെ ബാഗുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക അലമാര പണിതു. അങ്ങനെ, ചെറിയ മുറിയില്‍ വലിയ കച്ചവടസാധ്യത തുറന്നു.

കൂണ്‍ കൃഷി സ്വന്തം വീട്ടില്‍ െചറിയ മുറിയിലായാലും ചെയ്ത് കാശുണ്ടാക്കാമെന്നതിന്‍റെ തെളിവാണ് കോള്‍കര്‍ഷകരുടെ കൂട്ടായ്മയുടെ നീക്കം. പാഡി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയില്‍ നിരവധി അംഗങ്ങളുണ്ട്. കാര്‍ഷിക വിഭവങ്ങള്‍ക്ക് മെച്ചപ്പെട്ട വില കര്‍ഷകര്‍ക്കു ലഭ്യമാക്കുകയെന്നതാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശ്യം.

MORE IN KERALA
SHOW MORE
Loading...
Loading...