രക്ഷാപ്രവർത്തനത്തിനിടെ ലൈഫ് ഗാർഡിനെ കാണാതായി; തിരച്ചിൽ തുടരുന്നു

missing22
SHARE

തിരുവനന്തപുരം ശംഖുമുഖത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാർഡിനെ ഇനിയും കണ്ടെത്താനായില്ല. ലൈഫ് ഗാർഡുമാരുടെയും, തീരദേശ സേനകളുടെയും നേതൃത്വത്തിൽ  ജോൺസനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. തിരച്ചിലിനായി നാവികസേനയും സഹായവും തേടിയേക്കും.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ  കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ലൈഫ് ഗാർഡായ ജോണ്‍സന്‍ തിരയിൽ മറഞ്ഞത്. യുവതി കടലിൽ ചാടിയത് കണ്ടയുടൻ സ്ഥലത്ത് സൂരക്ഷാ ചുമതലയുണ്ടായിരുന്ന ജോൺസൺ സ്വന്തം ജീവൻ പണയം വെച്ച് യുവതിയെ രക്ഷിക്കാനിറങ്ങുകയായിരുന്നു. യുവതിയെ മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈമാറിയയുടന്‍ ജോണ്‍സനെ തിരയെടുത്തു. രാത്രിമുതലാരംഭിച്ച തിരച്ചിൽ തുടരുകയാണ്. 

കോസ്റ്റ് ഗാർഡ് മറൈൻ എൻഫോഴ്സ്മെന്റ്, ലൈഫ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. ജോൺസനെ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരാനാണ് തീരുമാനം. തിരച്ചിലിനായി നേവിയുടെ സഹായം തേടാനും ആലോചിക്കുന്നുണ്ട്. അതേസമയം ആത്മഹത്യക്ക് ശ്രമിച്ച യുവതി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...