കുത്തനെ വിലയിടിഞ്ഞ് കിളിമീൻ; ഫിഷ്മീൽ ഫാക്ടറികളുടെ സമരം തുടരുന്നു

kilimeen22
SHARE

ഫിഷ്മീല്‍ ഫാക്ടറി ഉടമകളുടെ ജി.എസ്.ടി വിരുദ്ധ സമരം മൂലം വിലയിടിഞ്ഞ കിളിമീനുകള്‍ ഹാര്‍ബറില്‍ കെട്ടിക്കിടക്കുന്നു. ഫിഷ്മീലിന് 5 ശതമാനം ജി.എസ്.ടി ചുമത്തിയതിന് മുന്‍കാല പ്രാബല്യമുണ്ടായതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.  

മത്സ്യത്തീറ്റ ഉല്‍പാദിപ്പിക്കുന്ന 4 ഫാക്ടറികള്‍ ഉള്‍പ്പെടെ കേരളത്തിലെ 56 ഫിഷ്മീല്‍ ഫാക്ടറികളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.മുന്‍കാല പ്രാബല്യത്തോടെ 5 ശതമാനം നികുതി ഒന്നരവര്‍ഷത്തേക്ക് അടക്കേണ്ടി വന്നതും ഫിഷ്ഒായിലിന്റെ നികുതി 5 ശതമാനത്തില്‍ നിന്നും 12 ശതമാനം ആയി ഉയര്‍ത്തിയതും മത്സ്യബന്ധന മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കി.ജിഎസ്ടി അടക്കാത്ത കമ്പനികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ ഒാഗസ്റ്റ് 1 മുതല്‍ ഫാക്ടറികള്‍ സമരത്തിലാണ്.

ഫാക്ടറികള്‍ മീന്‍ എടുക്കാതായതോടെ കിളിമീന്‍ ഉള്‍പ്പെടെ വിലയിടിഞ്ഞു,വലുപ്പമുള്ള കിളിമീനിന് 60 കിലോ വരുന്ന ഒരു പെട്ടിക്ക് 5000 മുതല്‍ 8000 വരെ വില ലഭിച്ചിരുന്നത് ഇപ്പോള്‍ 1500 രൂപയായി ഇടിഞ്ഞു.സമരം പ്രതികൂലമായി ബാധിച്ച സാഹചര്യത്തില്‍ സമരം തീര്‍ന്നശേഷം കടലില്‍പോയാല്‍ മതിയെന്ന നിലപാടിലാണ് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും

MORE IN KERALA
SHOW MORE
Loading...
Loading...