'സബർമതി' ഇനി ആലത്തൂരിലും ; രമ്യ ഹരിദാസ് എംപിക്ക് ഓഫീസായി

sabarmathi-18
SHARE

പാലക്കാട് ആലത്തൂരിലുമുണ്ട് സബര്‍മതി. രമ്യ ഹരിദാസ് എംപിയുടെ ഒാഫീസിനാണ് സബര്‍മതിയെന്ന് പേരിട്ടത്. ആലത്തൂര്‍ ടിബിക്ക് സമീപം വാടകയ്ക്കെടുത്ത വീടിന്റെ താഴത്തെ നിലയിലാണ് ഒാഫീസ് തുടങ്ങിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായുമായ വിഎസ് വിജയരാഘവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ജീവിതത്തില്‍ ഏറെ ഇഷ്ടപ്പെടുന്ന ഗാന്ധിയന്‍ ചിന്തകളിലൂന്നിയാണ് ഒാഫീസിന് സബര്‍മതിയെന്ന് പേരിട്ടതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. എം പിക്കുവേണ്ടിയുളള യൂത്ത് കോണ്‍ഗ്രസിന്റെ കാര്‍ വാങ്ങല്‍ ഉപേക്ഷിച്ചതോടെ രമ്യയുടെ യാത്രയ്ക്ക് ഇനിയും സ്ഥിരം വാഹനമായിട്ടില്ല. ഓഫീസെടുത്തതിന് പിന്നാലെ എംപിയുടെ ഇടപെടല്‍ തേടി നിരവധി അപേക്ഷകളും ലഭിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...