ഒരാണ്ട് തികയുന്ന നാളിലും നെഞ്ചിടിപ്പ്; പഴയ പ്രൗഡിയിലേക്കെത്താതെ പത്തനംതിട്ട

pathanamthitta-flood
SHARE

പത്തനംതിട്ടയുടെ മണ്ണിലും മനസിലും നൂറ്റാണ്ടിലെ പ്രളയം ഉണ്ടാക്കിയ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ആശങ്ക ഉയർത്തി പെയ്യുന്നമഴയും നിറഞ്ഞൊഴുകുന്ന പമ്പയാറും, അച്ഛൻ കോവിലാറും ഒന്നാം വാർഷികത്തിലും നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. തകർന്നടിഞ്ഞ റാന്നിയും, ആറൻമുളയും, കോഴഞ്ചേരിയും ഇനിയും പഴയ പ്രൗഡിയിലേക്കെത്തിയിട്ടില്ല.

ഭ്രാന്തമായല്ലെങ്കിലും നിറഞ്ഞെഴുകുന്ന അചഛൻ കോവിലാറും, പമ്പയും പത്തനംതിട്ടയെ ഭീതിപ്പെടുത്തുന്നുണ്ട്. മഹാപ്രളയം ഒരുവർഷം തികയുമ്പോഴും പത്തനംതിട്ടയിൽ വെള്ളം വിഴുങ്ങിയ വീടുകൾ, ദുരിതാശ്വാസ ക്യാമ്പുകൾ, ദുഖം, ദുരിതം വിലാപങ്ങൾ.

കനത്തും നേർത്തും ജില്ലയിൽ ഇപ്പോഴും മഴ തുടരുന്നുണ്ട്. സൂചന പോലെ ചെറു ജലസംഭരണികൾ നിറഞ്ഞൊഴുകുന്നു. ഒരാണ്ട് തികയുന്ന നാളിലും എല്ലായിടത്തും മഹാപ്രളയം നൽകിയ അടയാളങ്ങളാണ്. വാർഷീക നാളിലും മഴയാണ്.  ഭീതി നിറഞ്ഞ ജീവിതങ്ങൾക്ക് ആശ്വാസമേകുന്നത് ജില്ലാ ഭരണകൂടം നൽകുന്ന ഉറപ്പും ജാഗ്രതയുമാണ്

MORE IN KERALA
SHOW MORE
Loading...
Loading...